Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsവേനലവധി ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസി...

വേനലവധി ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ടൂര്‍ ഡയറിയൊരുക്കി

തിരുവനന്തപുരം : വേനലവധി ആഘോഷിക്കാന്‍  കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ടൂര്‍ ഡയറിയൊരുക്കി. വാഗമണ്‍, കുമരകം, മലയാറ്റൂര്‍ എന്നിവിടങ്ങളിലേക്കും ഏപ്രിലിലെ ടൂര്‍ ഡയറിയില്‍ യാത്രകളുണ്ട്.

പാലക്കാട് ഡിപ്പോയില്‍ നിന്നു മാത്രമാണ് ഏപ്രിലില്‍ വാഗമണ്ണിലേക്ക് യാത്രയുള്ളത്. ആദ്യ ദിവസം വാഗമണ്ണും രണ്ടാംദിവസം കുമരകം ഹൗസ് ബോട്ട് യാത്രയുമാണ്. വാഗമണ്‍- കുമരകം പാക്കേജ് ആദ്യമായാണ് കെഎസ്ആര്‍ടിസി ബിടിഎസില്‍ ഉള്‍പ്പെടുത്തിയത്.

ഭക്ഷണമടക്കം ഉള്‍പ്പെടുന്നതാണ് പാക്കേജ്. മലയാറ്റൂരിലേക്ക് ചിറ്റൂര്‍, വടക്കഞ്ചേരി, മണ്ണാര്‍ക്കാട് ഡിപ്പോകളില്‍നിന്നാണ് യാത്രയുള്ളത്.

മൂന്ന്, 17, 27 തീയതികളില്‍ സൈലന്റ് വാലിയിലേക്കും ആറ്, 12, 13, 17, 18, 20, 27 തീയതികളില്‍ നെല്ലിയാമ്പതിയിലേക്കും 12, 27 തീയതികളില്‍ മലക്കപ്പാറയിലേക്കും 13-ന് ആലപ്പുഴയിലേക്കും 17, 30 തീയതികളില്‍ നെഫര്‍റ്റിറ്റി ആഡംബരക്കപ്പന്‍ യാത്രയും 20-ന് നിലമ്പൂര്‍ യാത്രയുമാണുള്ളത്.

ഈ യാത്രകളെല്ലാം ഒരു ദിവസത്തെ യാത്രകളാണ്. 11, 20, 26 തീയതികളില്‍ ഗവിയിലേക്കും 16-ന് വയനാട്ടിലേക്കും 21-ന് വാഗമണ്ണിലേക്കും 26-ന് മൂന്നാറിലേക്കുമാണ് യാത്ര. ഒരു പകലും രണ്ട് രാത്രിയും അടങ്ങിയതാണ് ഗവിയാത്ര.  ഫോണ്‍: 9447837985, 8304859018. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്ക്  ടിപ്പറിൽ  ഇടിച്ച്  യുവാവിന് ദാരുണാന്ത്യം

തിരുവല്ല : അമ്പലപ്പുഴ - തിരുവല്ലാ സംസ്ഥാന പാതയിൽ  ബൈക്ക് ടിപ്പറിൽ  ഇടിച്ച്  യുവാവിന് ദാരുണാന്ത്യം. കുറ്റൂർ തലയാർ തുണ്ടത്തിൽ വീട്ടിൽ  രഘുത്തമ കുറുപ്പിന്റെ (ബാബു ) മകൻ ശരത് ചന്ദ്ര കുറുപ്പ്...

അതിരാത്രം: ധ്വജ പ്രതിഷ്ഠ നടത്തി

പത്തനംതിട്ട: കോന്നി ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്ര യാഗത്തിന്റെ വിളംബര പ്രതീകമായി ധ്വജ പ്രതിഷ്ഠ നടത്തി. സംഹിത ഫൗണ്ടേഷൻ രക്ഷാധികാരി അനീഷ് വാസുദേവൻ പോറ്റിയാണ് ഇന്ന്  രാത്രി 8 നു...
- Advertisment -

Most Popular

- Advertisement -