Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiമാസപ്പടി കേസിലെ...

മാസപ്പടി കേസിലെ എസ്എഫ്ഐഒ നടപടി സ്റ്റേ ചെയ്തില്ല : ഹർജി പഴയ ബെഞ്ചിലേക്ക്

ന്യൂഡൽഹി : മാസപ്പടി കേസിൽ എസ്എഫ്ഐഒ നടപടി തത്കാലം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി .എസ്എഫ്ഐഒയുടെ തുടർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സിഎംആർഎൽ നൽകിയ ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് മാറ്റി.

കുറ്റപത്രം നൽകിയ ശേഷം കേസ് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് ഹൈക്കോടതി ആരാഞ്ഞു. ഹർജി തീർപ്പാകുന്നതുവരെ നടപടി ഉണ്ടാകില്ലെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ച ബെഞ്ചിന് എസ്എഫ്ഐഒ വാക്കാൽ ഉറപ്പ് നൽകിയിരുന്നതായും ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചുകൊണ്ട് അത് ലംഘിച്ചതായും സിഎംആർഎൽ പരാതിപ്പെട്ടു. എന്നാൽ അങ്ങനെയൊരു കാര്യത്തെ പറ്റി അറിയില്ലെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഈ മാസം 22ന് ഹർജി വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ്: അപ്പർഡെക്കുള്ള ബോട്ട് ഗതാഗതം നിരോധിച്ചു

ആലപ്പുഴ: എ സി റോഡിൽ  പള്ളാത്തുരുത്തി വലിയ പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിൻ്റെ പൈലിങ് പ്രവർത്തികൾ നടക്കുന്നതിനാൽ അപ്പർഡെക്കുള്ള ഹൗസ് ബോട്ടുകൾ, യാത്രാ ബോട്ടുകൾ  പുതിയ പാലത്തിൻ്റെ  അടിയിൽ കൂടിയുള്ള ഗതാഗതം...

നീലേശ്വരത്ത്‌ തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്‌ക്ക് തീപിടിച്ചു : 150ലധികം പേർക്ക് പരിക്ക്‌

കാസർകോഡ് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്‌ക്ക് തീപിടിച്ച് 150ലധികം പേർക്ക് പരിക്ക്‌.രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 154ലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.ഇതിൽ...
- Advertisment -

Most Popular

- Advertisement -