Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsയുപിഐ സേവനങ്ങള്‍...

യുപിഐ സേവനങ്ങള്‍ ഇന്നും  തടസപ്പെട്ടു:  ഉപഭോക്താക്കള്‍ വലഞ്ഞു

തിരുവനന്തപുരം : രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ ലക്ഷോപലക്ഷം ഉപഭോക്താക്കള്‍ വലഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്.

ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത് പ്രകാരം, രാവിലെ 11.30 ഓടെയാണ് ഉപയോക്താക്കള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങുന്നത്. പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഇന്ന് രാവിലെ മുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ കഴിയാതെ, മണിക്കൂറുകളോളമാണ് ഉപഭോക്താക്കള്‍ ബുദ്ധിമുട്ട്  അനുഭവപ്പെട്ടത്. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ, എന്നീ ആപ്പുകളിലൂടെയുള്ള പണമിടപാടുകളാണ് തടസപ്പെട്ടത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആത്മജ്ഞാനത്തിന്റെ 12 ദിനരാത്രം:ഭാഗവത സത്ര സമര്‍പ്പണം ഇന്ന്

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടന്ന് വന്ന നാല്‍പ്പതാമത് അഖിലഭാരതീയ ഭാഗവത മഹാസത്രം സമർപ്പണം  ഇന്ന് നടക്കും. വൈകിട്ട് നടക്കുന്ന സമര്‍പ്പണ സഭ ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി കാര്‍മികത്വം...

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തും :  കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു : തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ. ഘാട്ട്...
- Advertisment -

Most Popular

- Advertisement -