Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamടൂറിസ്റ്റ് ബസ്സും...

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടം:   യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഉദയംപേരൂരിൽ മിനി ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. മറവൻതുരുത്ത് വാളം പള്ളിപ്പാലത്തിന് സമീപം നടുവിലേക്കൂറ്റ് വീട്ടിൽ ജിജോ തോമസ് (40) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 6.30 ഓടെ പുതിയകാവ് ജംഗ്‌ഷന് സമീപമാണ് അപകടം. ഞായറാഴ്ച വൈകിട്ട് ജിജോയുടെ കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ബന്ധുവിനെ രാവിലെ എറണാകുളത്ത് കൊണ്ടുവിട്ട ശേഷം തിരികെ മറവൻതുരുത്തിലേക്ക് വരുന്നതിനിടെയാണ് അപകടം.

എതിരെ വന്ന മിനി ടൂറിസ്റ്റ് ബസ്സുമായി കൂട്ടി ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാളെ 11 ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഉള്ളതിനാൽ തിങ്കളാഴ്ച 11 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ ധ്യാനത്തിനായി ഇന്നു കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ എത്തും.പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.4,000 പൊലീസ് ഉദ്യോ​ഗസ്ഥരെ സ്ഥലത്തു വിന്യസിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരികൾക്കും...
- Advertisment -

Most Popular

- Advertisement -