Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsNationalസിന്ധു നദീജല...

സിന്ധു നദീജല കരാർ മരവിപ്പിച്ചു: പാകിസ്താനികൾ ഉടൻ ഇന്ത്യ വിടണം: കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. പാകിസ്താൻ ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷമാരെ പുറത്താക്കി. അവര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. പാക്കിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. വാഗ-അട്ടാരി അതിർത്തി അടച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലപ്പുറത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

മലപ്പുറം:മലപ്പുറം തലപ്പാറയിൽ കെഎസ്‌ആർടിസി ബസ്‌ താഴ്ചയിലേക്ക്‌ മറിഞ്ഞ്‌ 15 ലേറെ പേർക്ക്‌ പരിക്കേറ്റു.വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.നാട്ടുകാരും അ​ഗ്നിസുരക്ഷാ സേനയും സ്ഥലത്തെത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.കോഴിക്കോട്‌ നിന്നും എറണാകുളത്തേക്ക്‌ പോകുകയായിരുന്ന ബസാണ്‌...

വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്ന കേസിലെ പ്രതിയെ  പൊലീസ് പിടികൂടി

പത്തനംതിട്ട : ചന്ദനപ്പള്ളിയിൽ  വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്ന കേസിലെ പ്രതിയെ കൊടുമൺ പൊലീസ് പിടികൂടി. ചന്ദനപ്പള്ളി സ്വദേശിനി 84 വയസുള്ള മറിയാമ്മ സേവ്യറുടെ സ്വർണമാല തലയിൽ തുണിയിട്ട് മൂടിയ ശേഷം...
- Advertisment -

Most Popular

- Advertisement -