Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി ഇന്ന്...

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും ; വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും 

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം നാളെ പ്രാധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.ചടങ്ങുകൾക്കായി ഇന്ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി രാജ്ഭവനിലേക്ക് പോവുകയും ​ഗവർണർ രാജേന്ദ്ര അർലേക്കറിനോടൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്യും. ഇന്ന് രാത്രി രാജ്ഭവനിൽ തങ്ങും.നാളെ രാവിലെ പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് ഹെലികോപ്റ്റർ വഴി വിഴിഞ്ഞം തുറമുഖത്ത് എത്തും.

വെള്ളിയാഴ്ച രാവിലെ പത്തരയോടുകൂടി വിഴിഞ്ഞത്ത് എത്തുന്ന പ്രധാനമന്ത്രി തുറമുഖം സന്ദർശിക്കും. എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ പ്രധാനമന്ത്രി സ്വീകരിക്കും.തുടർന്ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങുകൾ നടക്കും. ചടങ്ങുകൾക്ക് ശേഷം 12 മണിയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് തിരിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മെയ് 6ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിലെ കളക്ടറേറ്റിലേക്കും പ്രക്ഷോഭം സംഘടിപ്പിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസിസി പ്രസിഡന്റുമാരുടെയും...

സെന്‍സസ് : ജൂണ്‍ 16 മുതല്‍ വിവരങ്ങള്‍ നല്‍കാം

പത്തനംതിട്ട: സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 16 മുതല്‍ സൗകര്യം. ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര്‍ വീടുകളില്‍ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോര്‍ട്ടലിലൂടെ പൊതുജങ്ങള്‍ക്ക് സെല്‍ഫ്-എന്യുമറേഷന്‍ (എസ്.ഇ) ചെയ്യുന്നതിന് ജൂണ്‍ 30...
- Advertisment -

Most Popular

- Advertisement -