Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsസൂർദാസ് ജയന്തി...

സൂർദാസ് ജയന്തി നാളെ

തിരുവല്ല : സക്ഷമ തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സൂർദാസ് ജയന്തി നാളെ (11) ആഘോഷിക്കും.തിരുവല്ല അമ്പിളി ജംഗ്ഷനിലുള്ള നഗരസഭ പാർക്കിൽ (മേളം പാർക്ക് ) വൈകിട്ട് 3 ന് നഗരസഭ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്യും. കെ പി അനിഴകുമാർ അധ്യക്ഷത വഹിക്കും. സക്ഷമ സംസ്ഥാന സെക്രട്ടറി ഒ ആർ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. പി കെ ഗോപിദാസ് സ്വാഗതവും, ആർ വി അശോക് കുമാർ ക്യതജ്ഞതയും അ അറിയിക്കും.

ഭിന്നശേഷി സമൂഹത്തെ, എല്ലാവർക്കുമൊപ്പം രാഷ്ട്രനിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം എന്നിവ പരിഗണിച്ച് സാമൂഹിക മേഖലകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ദേശീയ പ്രസ്ഥാനമാണ് സക്ഷമ.

ജന്മനാ കാഴ്ചയില്ലാത്ത സൂർദാസിനെയാണ് സക്ഷമ അതിന്റെ ആചാര്യനായി തെരഞ്ഞെടുത്തിട്ടുള്ളത്. കർമ്മശേഷിയിലൂടെ ജീവിത പ്രയാസങ്ങളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത മഹാനായ സൂർദാസിന്റെ ജീവിതയാത്രയും സന്ദേശവും സമാജത്തിന് പ്രേരണാദായകമാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

61മത് സംസ്ഥാനതല ഓപ്പൺ ഫിഡെ റേറ്റഡ് ചെസ്സ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

തിരുവനന്തപുരം : ജി കാർത്തികേയൻ പഠന ഗവേഷണ കേന്ദ്രത്തിൻ്റേയും ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ 2024 മെയ് 10 മുതൽ 13 വരെ മണക്കാട് ഓക്സ്ഫോർഡ് സ്കൂളിൽ നടക്കുന്ന അറുപത്തി ഒന്നാമത്...

നീലേശ്വരം വെടിക്കെട്ട് അപകടം : മരണം അഞ്ചായി

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു.മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. കാസർകോട് കെഎസ്ഇബിയിൽ ഡ്രൈവറായിരുന്നു . ഇതോടെ വെടിക്കെട്ട്...
- Advertisment -

Most Popular

- Advertisement -