Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsമേരാ യുവ...

മേരാ യുവ ഭാരത് – സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ അവസരം മൈ ഭാരത് പോർട്ടലിൽ രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവ ഭാരത് സംരംഭത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ യുവജനങ്ങളെ ക്ഷണിക്കുന്നു. അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും നിർണായക പങ്കുവഹിക്കാൻ യുവ പൗരന്മാരെ ശാക്തീകരിക്കുന്നതിനുള്ള ഒരു സംയോജിത ശ്രമത്തിന്റെ ഭാഗമാണിത്. പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, പൊതു അടിയന്തരാവസ്ഥകൾ, മറ്റ് അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നിവയിൽ സിവിൽ ഭരണകൂടത്തെ സഹായിക്കാൻ കഴിയുന്ന മികച്ച പരിശീലനം ലഭിച്ച, പ്രതികരണശേഷിയുള്ള, കരുത്തുറ്റ ഒരു സന്നദ്ധസേനയെ കെട്ടിപ്പടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

രക്ഷാപ്രവർത്തനം, ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ, പ്രഥമശുശ്രൂഷ, അടിയന്തര പരിചരണം, ഗതാഗത പരിപാലനം, ജനക്കൂട്ട നിയന്ത്രണം, പൊതു സുരക്ഷ, ദുരന്ത പുനരധിവാസ പ്രവർത്തനം, ​ഗവണ്മെൻ്റ് ഏജൻസികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ ഏജൻസികളുമായി ചേർന്ന് വളണ്ടിയർമാർക്ക് ഒരാഴ്ച്ചത്തെ വിദഗ്ദ്ധ പരീശീലനം നൽകും.

മൈ ഭാരത് യുവ വളണ്ടിയർമാർക്കും മറ്റ് തല്പരരായ യുവ പൗരന്മാർക്കും മൈ ഭാരത് സിവിൽ ഡിഫൻസ് വളണ്ടിയർമാരായി രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഈ സംരംഭം യുവജനങ്ങളിൽ ശക്തമായ ഉത്തരവാദിത്തബോധവും അച്ചടക്കവും വളർത്തുക മാത്രമല്ല, നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ പ്രവർത്തിക്കാനും ജീവൻ രക്ഷിക്കാനുമുള്ള പ്രായോഗിക പരിശീലനവും കഴിവുകളും വളർത്തി അവരെ സജ്ജരാക്കുകയും ചെയ്യുന്നു. സെൽഫ് ഡിഫെൻസ് വളണ്ടിയർമാരായി മൈ ഭാരത് പോർട്ടലിൽ https://mybharat.gov.in ൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ യൂത്ത് ഓഫീസറുമായി ബന്ധപ്പെടാം. ഫോൺ: 9945038684 , 9526855487

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ആശാ വർക്കേഴ്സ്  സംഗമം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് ആശാ വർക്കേഴ്സ്  സംഗമം നടന്നു. പെരിങ്ങര പഞ്ചായത്ത് ഹാളിൽ  നടന്ന  സമ്മേളനം  പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ വിഷ്ണു...

താത്കാലിക അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി ടെക് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്,...
- Advertisment -

Most Popular

- Advertisement -