Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപോസ്റ്റൽ വോട്ട്...

പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ : ജി.സുധാകരനെതിരെ കേസെടുത്തു

ആലപ്പുഴ : പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവ് ജി സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

1989 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിച്ച് തിരുത്തി എന്നാണ് ജി സുധാകരൻ പൊതുവേദിയിൽ പറഞ്ഞത്.എന്നാൽ സംഭവം വിവാദമായതോടെ ഇന്നലെ വൈകിട്ട് സുധാകരൻ വെളിപ്പെടുത്തൽ നിഷേധിച്ചിരുന്നു.താൻ തപാൽ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ലേശം ഭാവന കലർത്തി പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ വിവാദ പ്രസംഗത്തിന്റെ വിഡിയോ തെളിവായി നിൽക്കുന്നതിനാൽ നിയമ നടപടികൾ തുടരുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെപിഎസി നാടക ക്യാമ്പ് 2026 ഇപ്പോൾ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം

ആലപ്പുഴ: ആധുനിക മലയാള നാടകവേദിയ്ക്ക് ദിശാബോധം നൽകിയ കെപിഎസി ജൂൺ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന നാടക ക്യാമ്പ് കായംകുളം കെ.പി.എ.സി അങ്കണത്തിൽ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ...

തിരുനക്കരപൂരം: അക്ഷരനഗരിയെ ജനസാഗരമാക്കി

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഒമ്പതാം ഉത്സവ ദിനമായ ഇന്ന് നടന്ന തിരുനക്കരപൂരം അക്ഷര നഗരിയെ പൂരാവേശമാക്കി. കടുത്ത ചൂടിനെപോലും വകവെക്കാതെ ജനസാഗരമായി തിരുനക്കര മഹാദേവക്ഷേത്ര മൈതാനം. 22 കൊമ്പൻമാരാണു പൂരത്തിൽ അണിനിരന്നത്....
- Advertisment -

Most Popular

- Advertisement -