Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsഎന്റെ കേരളം...

എന്റെ കേരളം : കാണികളെ കയ്യിലെടുത്ത് മജീഷ്യന്‍ സാമ്രാജിന്റെ മാജിക് ഷോ

പത്തനംതിട്ട:  കാണികളെ കയ്യിലെടുത്ത് മജീഷ്യന്‍ സാമ്രാജിന്റെ സൈക്കോ മിറാക്കിൾ മാജിക് ഷോ. ശബരിമല ഇടത്താവളത്തിൽ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് പ്രശസ്ത ജാലവിദ്യകാരൻ  മാസ്മരിക അനുഭവം സൃഷ്‌ടിച്ചത്. ആഘോഷത്തോടെയാണ് ഷോ ആരംഭിച്ചത്.

തൊപ്പിയും കറുത്ത തൊപ്പിയും ധരിച്ച കരിസ്മാറ്റിക് മനുഷ്യനായി മാന്ത്രികൻ പ്രത്യക്ഷപ്പെട്ടു. കണ്ണിൽ തിളക്കവുമായി വന്ന മാന്ത്രികൻ  മിസ്റ്ററി ഇല്ലുഷ്യനിലൂടെ സദസിനെയും  മെന്റലിസത്തിലൂടെ കാണികളെയും കൈയിലെടുത്തു.  കൊച്ചു കുട്ടികൾക്കായി തന്റെ ‘സുഹൃത്തി’നെ പരിചയപ്പെടുത്തി മജീഷ്യന്റെ പ്രത്യേക പ്രകടനം.

അത്യാധുനീക രംഗസജീകരണങ്ങളും ഡിജിറ്റല്‍ ഡോള്‍ബി സൗണ്ടും വിഷ്വല്‍ എഫക്ടും സംയോജിപ്പിച്ച് അവതരിപ്പിച്ച ജാല വിദ്യയിലൂടെ അവിശ്വനീയ കാര്യം യാഥാര്‍ഥ്യ പ്രതീതിയുണ്ടാക്കി. സംഗീതവും നൃത്തവും മിമിക്രിയും ഭാവപ്രകടനം കൊണ്ടും  പുത്തൻ അനുഭവം പകർന്ന് പത്തനംതിട്ടയെ മായവലയത്തിലാക്കി. സാമ്രാജിനൊപ്പം 35 ൽ പരം കലാകാരന്മാർ ദൃശ്യവിരുന്നിന് ഒപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെനിയയില്‍  അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി

കൊച്ചി: കെനിയയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി...

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാം ഘട്ട മെഗാശുചീകരണത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു

ആലപ്പുഴ: വേമ്പനാട് കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ആലപ്പുഴ നഗരസഭയും ജില്ലാഭരണകൂടവും റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച പ്ലാസ്റ്റിക്ക് മുക്ത വേമ്പനാട് മെഗാ ശുചീകരണ കാമ്പയിൻ്റെ രണ്ടാംഘട്ടത്തില്‍ 3.6 ടണ്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുനീക്കി. ശനിയാഴ്ച്ച...
- Advertisment -

Most Popular

- Advertisement -