Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKannurമണിപ്പൂർ കലാപക്കേസ്...

മണിപ്പൂർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്നും പിടികൂടി

കണ്ണൂർ : മണിപ്പൂർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്നും എൻഐഎ പിടികൂടി. ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (32) ആണ് അറസ്റ്റിലായത്. തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളിയായാണ് ഇയാൾ കഴിഞ്ഞത്.കഴിഞ്ഞ മാസമാണ് പ്രതി കേരളത്തിലെത്തിയത്.

ആരോഗ്യപ്രവത്തകരുടെ വേഷത്തിൽ മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെന്ന് പറഞ്ഞാണ് എൻഐഎ ഉദ്യോഗസ്ഥർ തൊഴിലാളികൾ താമസിക്കുന്ന ഇടത്തെത്തിയത്. കേരള പൊലീസിനെ അറിയിക്കാതെയായിരുന്നു അന്വേഷണ ഏജൻസിയുടെ നീക്കം.

ഏതാനും ദിവസങ്ങളായി രാജ്‌കുമാറിന്റെ നീക്കങ്ങൾ എൻഐഎ നിരീക്ഷിച്ചു വരികയായിരുന്നു. നിരോധിത സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ (യുഎൻഎൽഎഫ്) നിന്നും ഇയാൾ സായുധപരിശീലനം നേടിയിട്ടുണ്ട് .ഇയാളിൽ നിന്നും വ്യാജ പാസ്പോർട്ട് പിടിച്ചെടുത്തയും വിവരമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി രംഗത്തെത്തിയ അതിജീവിതയെ സൈബറിടത്തിൽ അധിക്ഷേച്ച കേസിൽ രാഹുൽ ഈശ്വറെ വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ...

കാലവർഷം : ആലപ്പുഴ ജില്ലയിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ : കാലവർഷത്തിൽ ആലപ്പുഴ ജില്ലയിൽ  ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ മാവേലിക്കര എന്നീ താലൂക്കുകളിലായി ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഈ ക്യാമ്പുകളിലായി  32 കുടുംബങ്ങളാണ് കഴിയുന്നത്. ചേർത്തല താലൂക്കിലെ ഒരു ദുരിതാശ്വാസ...
- Advertisment -

Most Popular

- Advertisement -