Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaതിരഞ്ഞെടുപ്പ് ബോധവത്കരണം;...

തിരഞ്ഞെടുപ്പ് ബോധവത്കരണം; എൽഇഡി വാൾ  ജില്ല കളക്ടർ ഫ്‌ളാഗ്ഓഫ് ചെയ്തു

ആലപ്പുഴ: ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം തിരഞ്ഞെടുപ്പ് ബോധവത്കരണ എൽഇഡി വാളിന്റെ ഫ്‌ളാഗ് ഓഫ് ജില്ല കളക്ടർ അലക്‌സ് വർഗീസ് കളക്ട്രേറ്റിൽ നിർവഹിച്ചു. വോട്ടർ ബോധവത്കരണ പരിപാടിയായ ജില്ലാ സ്വീപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ല കളക്ടർ, ജില്ല പൊലീസ് മേധാവി, സ്വീപ്പ്  ഐക്കണുകളായ ആടുജീവിതം നജീബ്, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, ഹോർമിസ് തരകൻ ഐ.പി.എസ്, ടെക്ക്‌ജെൻഷ്യ സി.ഇ.ഒ. ജോയ് സെബാസ്റ്റ്യൻ, ചിത്രകാരിയും ഗായികയുമായ എസ്. കണ്മണി എന്നിവരുടെ സന്ദേശങ്ങളും കുടുംബശ്രീ, ഹരിത കർമ്മസേന അംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സന്ദേശങ്ങളുമാണ് എൽഇഡി വാളിൽ പ്രദർശിപ്പിക്കുക.

ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലെയും പ്രധാന ജംഗ്ഷനുകളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ എൽഇഡി വാൾ എത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുരുവായൂരപ്പനും ലൂർദ് മാതാവിനും നന്ദി:സുരേഷ് ഗോപി

തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി.73000 വോട്ടാണ് തൃശ്ശൂരിൽ സുരേഷ് ​ഗോപിയുടെ ലീഡ്. ഗുരുവായൂരപ്പനും ലൂര്‍ദ് മാതാവിനും നന്ദിയെന്ന് സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.താൻ തൃശ്ശൂരിലെ...

ടോറസ് ലോറികളുടെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

തിരുവല്ല: ടോറസ് ലോറികളുടെ ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതികളെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുന്നന്താനം ഗോപുരത്തിൽ ജി എസ് സേതു (29), കവിയൂർ കോട്ടൂർ തൈക്കാട്ടിൽ വിശാൽ റാവത്ത് (20)...
- Advertisment -

Most Popular

- Advertisement -