Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഊത്തപിടിത്തം നിയമവിരുദ്ധം...

ഊത്തപിടിത്തം നിയമവിരുദ്ധം ; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്

കോട്ടയം : മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം) എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും, കൂട്, അടിച്ചിൽ, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 10000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം.

ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കുമെന്നും ഊത്തപിടിക്കുന്നവർക്കും അനധികൃത മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കും എതിരെ നടപടികൾ സ്വീകരിക്കുമെന്നും കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ഡ്രൈവിം​ഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു

മലപ്പുറം : അധ്യാപിക ഓടിച്ച വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ അധ്യാപികയുടെ ഡ്രൈവിം​ഗ് ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ് .എംഎസ് പി സ്കൂളിലെ അധ്യാപിക ബീഗത്തിനെതിരെയാണ് നടപടി....

കാലവർഷം സജീവമാകുന്നു : 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു .ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ...
- Advertisment -

Most Popular

- Advertisement -