Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalപാകിസ്ഥാന് വേണ്ടി...

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ അറസ്റ്റിൽ

ന്യൂഡൽഹി : പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യൂട്യൂബർ അറസ്റ്റിൽ. പഞ്ചാബ് സ്വദേശിയും ‘ജാന്‍മഹല്‍ വീഡിയോ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിലെ ഇന്റർസർവീസസ് ഇന്റലിജൻസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഷാക്കിറുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു .

ഇയാള്‍ മൂന്നുതവണ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു .ഡല്‍ഹിയിലെ പാക് എംബസിയില്‍ നടന്ന ദേശീയ ദിന പരിപാടിയിലും ഇയാൾ പങ്കെടുത്തിരുന്നു. ചാരവൃത്തികേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുമായി അടുപ്പം പുലര്‍ത്തിയിരുന്ന പാക് ചാരന്മാരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാക് വ്യോമാക്രമണം : 3 അഫ്​ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്‌ഗാനിസ്ഥാനിൽ നടന്ന പാക് വ്യോമാക്രമണത്തില്‍ 3 ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് (എസിബി) ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ ഉര്‍ഗൂണ്‍ ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് കബീര്‍, സിബ്ഗത്തുള്ള,...

ആറന്മുളയിലെ വള്ളസദ്യകൾ മാറ്റിവെച്ചു

ആറന്മുള: ആറന്മുളയിലെ വഴിപാട് വള്ളസദ്യയുടെ ഭാഗമായി ഈ മാസം  4, 5  ( ചൊവ്വ, ബുധൻ ) തീയതികളിൽ നടത്താനിരുന്ന വള്ളസദ്യ, കെ എസ് ആർ ടി സി സദ്യ, പെയ്ഡ് സദ്യ...
- Advertisment -

Most Popular

- Advertisement -