Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസുകളില്‍...

സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണം : ജില്ലാ കലക്ടര്‍

പത്തനംതിട്ട : സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ബസുകളില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. കണ്‍സെഷന്‍ സംബന്ധിച്ച പരാതികള്‍ ഇതിലൂടെ അറിയിക്കാം.

വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍ ലഭിക്കും. യാത്രപരിധി 40 കിലോമീറ്ററാണ്. യൂണിഫോമിന്റെയും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കണം. അംഗീകൃത കോളജ് വിദ്യാര്‍ഥികളുടെ കൈവശം സ്ഥാപന മേധാവികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുണ്ടാകണം. ദിവസം രണ്ടു യാത്ര മാത്രമേ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് അനുവദിക്കു.

റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി ജോയ്, വിദ്യാഭ്യാസ സ്ഥാപനം, വിദ്യാര്‍ഥി സംഘടന, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണ്ണക്കൊള്ള : മുരാരി ബാബു അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു .കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു.വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍...

മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് മേധാവി മുകേഷ് അംബാനി. ഇന്ന് രാവിലെയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി രൂപ കൈമാറി. ഗുജറാത്തിൽ റിലയൻസ്...
- Advertisment -

Most Popular

- Advertisement -