Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsകാലവർഷം ശക്തം...

കാലവർഷം ശക്തം : 2 ജില്ലകളിൽ റെഡ് അലേർട്ട് ,9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് കണ്ണൂരും കാസറഗോഡും റെഡ് അലേർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. അതിതീവ്ര മഴ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, ഉരുൾപൊട്ടൽ, നഗരങ്ങളിലെ വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങൾക്ക് കാരണമായേക്കുമെന്ന മുന്നറിയിപ്പിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ജൂൺ 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും, ജൂൺ 16 ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവയും, ജൂൺ 17 ന് മലപ്പുറം, കോഴിക്കോട് എന്നിവയും ഉൾപ്പെടുന്നു.

24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ലകളിൽ ജൂൺ15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവയും, ജൂൺ 16 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും, ജൂൺ 17 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും ഓറഞ്ച് അലർട്ടിന് കീഴിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊലക്കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ ആളെ കാപ്പ ചുമത്തി നാടുകടത്തി

പത്തനംതിട്ട : കൊലക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഇലവുംതിട്ട മെഴുവേലി വിജയഭവനം വീട്ടിൽ അമ്പു (40) വിനെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ പൂട്ടാന്‍ അതിവേഗ നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കിയ നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ ഉള്‍പ്പെട്ട പരീക്ഷാ മാഫിയകള്‍ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കേസിന്റെ വിചാരണ വേഗത്തിലാക്കാനും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ കാലതാമസമില്ലാതെ ഉറപ്പാക്കാനും ജുഡീഷ്യറിയോട്...
- Advertisment -

Most Popular

- Advertisement -