കോട്ടയം: കനത്തമഴയിലും കാറ്റിലും കോട്ടയത്ത് വ്യാപക നാശം. വിവിധയിടങ്ങളിൽ മരങ്ങള്‍ കടപുഴകി വീണു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രാത്രിയുണ്ടായ മഴയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ബൈപാസില്‍ ചുങ്കത്ത് വന്‍ മരം കടപുഴകി റോഡിലേക്ക് വീണു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു
ചുങ്കം പാലത്തിന് സമീപം നിന്ന കൂറ്റന്‍ വാകമരമാണ് കടപുഴകി വീണത്. കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി മരം മുറിച്ചു മാറ്റി.