Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകുഴിയിൽ വീഴാതിരിക്കാൻ...

കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചു ; സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു , അമ്മക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ : റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ച യുവാവ് സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു.ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്.അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിഷ്ണുദത്തും അമ്മയും വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്.എംജി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വിഷ്ണു സ്കൂട്ടര്‍ പെട്ടെന്ന് വെട്ടിക്കുകയും പിന്നില്‍നിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുദത്തിനെ രക്ഷിക്കാനായില്ല.

സംഭവത്തിൽ കോൺഗ്രസ്,ബിജെപി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധവുമായി എത്തി. റോഡിൽ കുത്തിയിരുന്ന് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.കോർപ്പറേഷൻ സെക്രട്ടറിക്കെതിരെയും മേയർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.പ്രതിഷേധത്തെ തുടര്‍ന്ന് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഫാൻ കഴുത്തിൽ ഷോൾ മുറുക്കി ; 25 ലക്ഷം രൂപയുടെ കടമുണ്ട് ; അഫാന്റെ ഉമ്മ

തിരുവനന്തപുരം : ഇളയമകന്റെ ജീവനെടുത്ത അഫാനെ ഇനി കാണാൻ താത്പര്യമില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ അഫാന്റെ ഉമ്മ ഷെമീന.സംഭവ ദിവസം രാവിലെ ഇളയ മകനെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം സോഫയിൽ...

നിർബന്ധിത മതപരിവർത്തനമെന്ന ആരോപണത്തിൽ മലയാളി വൈദികനേയും ഭാര്യയെയും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു

നാഗ്‌പൂർ : നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ മഹാരാഷ്ട്ര നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും ഉൾപ്പെടെ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു .സിഎസ്ഐ.വൈദികൻ നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ. സുധീർ, ഭാര്യ ജാസ്മിൻ...
- Advertisment -

Most Popular

- Advertisement -