Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNew Delhiട്രെയിൻ ടിക്കറ്റ്...

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു : ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യവ്യാപകമായി റെയിൽവേ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ . റെയിൽവേ ബോർഡ് പുതിയ നിരക്ക് പട്ടിക പ്രസിദ്ധീകരിച്ചു. എസി കോച്ചുകളിൽ ഓരോ കിലോമീറ്ററിനും രണ്ട് പൈസ വർധനവുണ്ടാകും. എക്‌സ്പ്രസ്, മെയിൽ ട്രെയിനുകളുടെ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കൂടും. എസി ത്രീ-ടയർ, ചെയർകാർ, ടു-ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്ക് കിലോമീറ്ററിന് രണ്ട് പൈസ വർധന ബാധകമാണ്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വർധനവ് ഉണ്ടാകും.

500 കിലോമീറ്റർ വരെയുള്ള ഓർഡിനറി നോൺ-എസി ടിക്കറ്റുകൾക്ക് നിരക്കിൽ മാറ്റമില്ല. 501 മുതൽ 1500 കിലോമീറ്റർ വരെ 5 രൂപയും, 1501 മുതൽ 2500 കിലോമീറ്റർ വരെ 10 രൂപയും, 2501 മുതൽ 3000 കിലോമീറ്റർ വരെ 15 രൂപയും ടിക്കറ്റ് നിരക്കിൽ കൂടും. എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്‌ത സബർബൻ, സീസൺ  ടിക്കറ്റുകൾക്ക് ഈ വർധന ബാധകമല്ല.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം

പത്തനംതിട്ട: അഖിലഭാരത അയ്യപ്പ സേവാ സംഘം മുൻ ദേശീയ പ്രസിഡണ്ട്  തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം അഖില ഭാരത അയ്യപ്പ സേവാസംഘം റാന്നി താലൂക്ക്  യൂണിയന്റെ നേതൃത്വത്തിൽ  നടന്നു. ശബരിമല തീർത്ഥാടകരുടെ ക്ഷേമത്തിന് പുറമേ...

മൂലൂർ നാടിൻ്റെ വികസനത്തിൽ വിപ്ലവ ഇടപെടലുകൾ തീർത്ത വ്യക്തിത്വം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: നാടിൻ്റെ വികസനത്തിൽ വിപ്ലവ ഇടപെടലുകൾ തീർത്ത വ്യക്തിത്വമാണ്  മൂലൂരെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സരസകവി മൂലൂർ എസ് പത്മനാഭപണിക്കർ സ്മാരക അവാർഡ് സമർപ്പണ ചടങ്ങ്...
- Advertisment -

Most Popular

- Advertisement -