Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsഏഴ് വയസുകാരനെ...

ഏഴ് വയസുകാരനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവത്തിൽ അമ്മയും അറസ്റ്റിൽ

തിരുവനന്തപുരം:ഏഴ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയും അറസ്റ്റിൽ.കുട്ടിയുടെ അമ്മ അഞ്ജനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടാനച്ഛൻ മർദ്ദിക്കുമ്പോൾ അമ്മ കൂട്ടു നിന്നതായി കുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .ഇവരുടെ രണ്ടാം ഭർത്താവ് ആറ്റുകാൽ സ്വദേശി അനുവിനെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്തിരുന്നു.

കുട്ടിയുടെ ദേഹത്ത് മർദനമേറ്റതിന്റെ നിരവധി പാടുകളും മുറിവുകളുമുണ്ട്. അടിവയറ്റിൽ ചട്ടുകം കൊണ്ട് പൊള്ളിപ്പിച്ചെന്നും ഫാനിൽ കെട്ടിത്തൂക്കി മർദിച്ചെന്നും കുട്ടി മൊഴി നൽകിയിരുന്നു.കഴിഞ്ഞ ഒരു വർഷമായി രണ്ടാനച്ഛൻ ഇത്തരത്തിൽ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്ന് അയൽവാസികളും പൊലീസിനു മൊഴി നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗോവിന്ദചാമി പിടിയിൽ : പിടികൂടിയത് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന്

കണ്ണൂർ : കണ്ണൂർ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ആളൊഴിഞ്ഞ ഒരു വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കണ്ണൂര്‍...

Kerala Lottery Results: 24-06-2024 Win Win W-775

1st Prize Rs.7,500,000/- (75 Lakhs) WR 600639 (PATHANAMTHITTA) Consolation Prize Rs.8,000/- WN 600639 WO 600639 WP 600639 WS 600639 WT 600639 WU 600639 WV 600639 WW 600639 WX...
- Advertisment -

Most Popular

- Advertisement -