Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ വിദ്യാർത്ഥികളുമായി...

തിരുവല്ലയിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്  റോഡരികിലെ ചെളിയിൽ പുതഞ്ഞു

തിരുവല്ല: വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ്  റോഡരികിലെ ചെളിയിൽ താഴ്ന്നു. തിരുവല്ല കാവുംഭാഗം – ചാത്തങ്കരി റോഡിൽ പെരിങ്ങര ജംഗ്ഷന് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം സമീപത്തെ  വെള്ളക്കെട്ടിലേക്ക് ബസ് മറിയുന്നത് ഒഴിവാക്കാനായി. ഓടിക്കൂടിയ  നാട്ടുകാർ ചേർന്ന് വിദ്യാർത്ഥികളെ സുരക്ഷിതമായി ബസിൽ നിന്ന് പുറത്തിറക്കി.

25 ഓളം വിദ്യാർത്ഥികളുമായി എത്തിയ തിരുവല്ല സ്വകാര്യ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവേ സ്കൂൾ ബസ് വെള്ളക്കെട്ടിന് സമീപത്തെ ചതുപ്പിൽ പുതയുകയായിരുന്നു. തുടർന്ന് ആറുമണിയോടെ ജെസിബി എത്തിച്ച് ബസ് കരകയറ്റി കുട്ടികളുമായി ബസ് യാത്ര തിരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രാദേശിക അവധി

പത്തനംതിട്ട : നവംബര്‍ രണ്ടിന് പരുമലപ്പളളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി നല്‍കി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ബാധകമല്ല.

വി.എസ്.എസ് തിരുവല്ല യൂണിയൻ : ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

തിരുവല്ല : വി.എസ്.എസ് തിരുവല്ല യൂണിയന്റെ ഭരണസമിതി അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു.പ്രസിഡന്റ് അനിൽകുമാർ വളഞ്ഞവട്ടം, സെക്രട്ടറി ശിവരാമൻ ആചാരി കടപ്ര, ട്രഷറർ രവീന്ദ്രൻ നെടുംമ്പ്രം,സംസ്ഥാന പ്രതിനിധി സുനിൽകുമാർ നിരണം എന്നിവരെ തിരഞ്ഞെടുത്തു.വി.എസ്.എസ് പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -