Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsKochiനിവിൻ പോളിക്കും...

നിവിൻ പോളിക്കും ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്

കൊച്ചി : നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്.നിവിൻ പോളിയുടെ ചിത്രം ആക്ഷൻ ഹീറോ ബിജു 2 ന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്ന് ആരോപിച്ച് നിർമാതാവായ വി എസ് ഷംനാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് .

എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യർ സിനിമയുടെ സഹനിർമാതാവായിരുന്നു ഷംനാസ്. മഹാവീര്യർ പരാജയപ്പെട്ടപ്പോൾ, നിവിൻ പോളി 95 ലക്ഷം രൂപ ഷംനാസിനു നൽകാമെന്നും ആക്‌ഷൻ ഹീറോ ബിജു 2 ൽ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പു നൽകി ഷംനാസിൽ നിന്നു പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചു വച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നുമാണ് പരാതി. കേസിൽ നിവിൻ പോളി ഒന്നാം പ്രതിയും ഏബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എലിപ്പനി ; ജാഗ്രത വേണം

പത്തനംതിട്ട : ജില്ലയില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. ഈ വര്‍ഷം 63 സ്ഥിരീകരിച്ച കേസുകളും...

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ ദീർഘിപ്പിച്ചു. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി പരാതികളും...

ജോബ് ഡ്രൈവ്

- Advertisment -

Most Popular

- Advertisement -