Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഇസാഫ് ബാങ്കിന്റെ...

ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണം: ഡി വൈ എഫ് ഐ

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണമെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍  ബാങ്ക് കവാടത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പോലീസ്  തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്‍ സി അഭീഷ് ഉദ്ഘാടനം ചെയ്തു.

ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ ബാങ്ക് പൂര്‍ണ്ണമായി എഴുതി തള്ളണമെന്നും ഇനിയും ബാങ്ക് ഉദ്യോഗസ്ഥര്‍ ഈ പ്രവണത തുടര്‍ന്നാല്‍ ശക്തമായ യുവജന പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജോയേഷ് പോത്തന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറി ആല്‍ഫിന്‍ ഡാനി, ബ്ലോക്ക് ട്രഷറാര്‍ സുനില്‍ പീറ്റര്‍, എസ്എഫ്ഐ ഏരിയ സെക്രട്ടറി റെജിന്‍ രവി, ബിനോജ് ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് : 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 9 പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു .67 ദിവസത്തിനുശേഷമാണ്  പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് .സെഷന്‍സ് കോടതി രണ്ട് തവണ ജാമ്യം നിരസിച്ചതിനെ...

ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കേ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം:  എം.ടി. രമേശ്

കോഴിക്കോട്: ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കേ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്  ആവശ്യപ്പെട്ടു. യുവതീ പ്രവേശമാകാമെന്ന സര്‍ക്കാര്‍ മുന്‍...
- Advertisment -

Most Popular

- Advertisement -