Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപേവിഷബാധ നിർമ്മാർജ്ജന...

പേവിഷബാധ നിർമ്മാർജ്ജന ക്യാമ്പ്

തിരുവല്ല : നെടുമ്പുറം ഗ്രാമപഞ്ചായത്തും വെറ്ററിനറി ഡിസ്‌പെൻസറിയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന പേവിഷ നിർമാർജ്ജന പദ്ധതിയുമായി ബന്ധപെട്ടു ഓമന മൃഗങ്ങളിലെ പേവിഷപ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് (വാർഡ് 2,3,4 കളിലേക്കായി) മൃഗശുപത്രിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്നകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ, വെറ്ററിനറി സർജൻ ഡോ വിബിൻ വി, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ശാന്തി പി ജി, ജെയിൻ ലോറൻസ്, ആശുപത്രി ജീവനക്കാരായ ശ്രീലേഖ, രെഞ്ചു എന്നിവർ സംബന്ധിച്ചു. തുടർദിവസങ്ങളിൽ തെരുവനായ്ക്കളിൽ പേവിഷപ്രതിരോധ കുത്തിവെപ്പ് നടത്തുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഷ്ടമിരോഹിണി വള്ളസദ്യ : സമിതി രൂപികരിച്ചു

ആറന്മുള : ആറന്മുളയിൽ ആഗസ്റ്റ് 26ന് നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യ ഒരുക്കുന്നതിനുള്ള വിപുലമായ കമ്മിറ്റി രൂപികരിച്ചു. 52 പള്ളിയോടങ്ങളിൽ എത്തുന്നവർക്കും ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കും വള്ളസദ്യ നൽകുന്നതിനാണ് കമ്മിറ്റി രൂപികരിച്ചത്.   കരകളിൽ നിന്നും...

നേവി ഡേ : രാഷ്ട്രപതി നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം : നേവി ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുർമു നാളെ (ഡിസംബർ 3) തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും....
- Advertisment -

Most Popular

- Advertisement -