Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsChennaiയുവതി ട്രെയിനിൽ...

യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു

ചെന്നൈ : ഭര്‍ത്താവിനും മകൾക്കുമൊപ്പം ചെന്നൈയിലേക്ക് പുറപ്പെട്ട യുവതി ട്രെയിനിൽ നിന്ന് വീണു മരിച്ചു.മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് അപകടത്തില്‍പ്പെട്ടത് .ബുധനാഴ്ച രാവിലെ ആറുമണിയോടെ തിരുവനന്തപുരം–ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്നാണ് വീണു മരിച്ചത്.

ചോളാര്‍പെട്ടിനു സമീപം എത്തിയപ്പോൾ ശുചിമുറിയിലേക്കു പോയ രോഷ്നി തിരിച്ചെത്താത്തതിനെ തുടർന്ന് ഭര്‍ത്താവ് രാജേഷ് കാട്പാടി റെയിൽവേ സ്റ്റേഷനിൽ പരാതി നൽകി.തുടർന്ന് നടന്ന അന്വേഷണത്തിൽ പുതുക്കോവിലിൽ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്തൃപിതാവിനെ കാണാനായാണ് കുടുംബം യാത്ര തിരിച്ചത് .ബിരുദാനന്തര ബിരുദധാരിയായ രോഷ്ണി മൂന്ന് പിഎസ്‌സി പരീക്ഷകളിലും ദേവസ്വംബോര്‍ഡ് പരീക്ഷയിലും വിജയിച്ച് ജോലി പ്രതീക്ഷിച്ചിരിക്കെയാണ് അപകടം .പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൊസാഞ്ചലസ് കലാപം : കർഫ്യു പ്രഖ്യാപിച്ച് ഗവർണർ

ലൊസാഞ്ചലസ് : കുടിയേറ്റ നിയമത്തിനെതിരായി അമേരിക്കയിലെ ലൊസാഞ്ചലസിൽ നടക്കുന്ന കലാപത്തെ നേരിടാൻ കർഫ്യു പ്രഖ്യാപിച്ച് കാലിഫോര്‍ണിയ ഗവർണർ .ചൊവ്വാഴ്ച രാത്രി എട്ടു മുതലാണ് കർഫ്യു. പ്രക്ഷോഭം നേരിടാൻ നേരത്തെ വിന്യസിച്ച 4000 നാഷനൽ...

ലൈഫ് ലൈൻ  ആശുപത്രിയിൽ  ലീഡ്‌ലെസ്സ്  പേസ്‌മേക്കർ  വിജയകരം

അടൂർ:  ലൈഫ് ലൈൻ  ആശുപത്രിയിൽ  ലീഡ്‌ലെസ്സ്  പേസ്‌മേക്കർ  വിജയകരം . ലോകത്തെ  ഏറ്റവും  ചെറിയ  പേസ്‌മേക്കർ  എന്ന്  വിശേഷിപ്പിക്കുന്ന  ലീഡ്‌ലെസ്സ്  പേസ്‌മേക്കർ  ചികിത്സക്കു  അടൂർ  ലൈഫ് ലൈൻ  ആശുപത്രിയിലെ  കാർഡിയോളജി  വിഭാഗം  തുടക്കമിട്ടു. ഹൃദയമിടിപ്പ് ...
- Advertisment -

Most Popular

- Advertisement -