Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ കടകൾ...

റേഷൻ കടകൾ വഴി ഓണത്തിന് സ്‌പെഷ്യൽ അരി

തിരുവനന്തപുരം : ഓണത്തിന് പി.എച്ച്.എച്ച് (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. എൻ.പി.എസ് (നീല) കാർഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും എൻ.പി.എൻ.എസ് (വെള്ള) കാർഡിന് ആകെ 15 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും ലഭ്യമാക്കും. എ.എ.വൈ (മഞ്ഞ) കാർഡിന് ഒരു കിലോ പഞ്ചസാര ലഭ്യമാക്കും.

എല്ലാ വിഭാഗം റേഷൻകാർഡുകാർക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ പാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത എ എ വൈ കാർഡുകൾക്ക് 2 ലിറ്റർ മണ്ണെണ്ണയും മറ്റ് വിഭാഗം കാർഡുകാർക്ക് ഒരു ലിറ്റർ മണ്ണെണ്ണയും രണ്ട് പാദത്തിലെയും ചേർത്ത് ആഗസ്റ്റ് മാസം അനുവദിച്ചിട്ടുണ്ട്. അർഹരായ 43,000 കുടുംബങ്ങൾക്ക് കൂടി ഓണത്തിന് മുമ്പ് മുൻഗണനാ കാർഡ് അനുവദിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൂജയോടനുബന്ധിച്ച് പ്രത്യേക ട്രെയിൻ സൗകര്യം ഒരുക്കി ദക്ഷിണ റെയിൽവേ

ചെന്നൈ: പൂജാ ഫെസ്റ്റിവലിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ ചെന്നൈ എഗ്മോർ - തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.  ചെന്നൈ - തിരുവനന്തപുരം, ട്രെയിൻ നമ്പർ 06075...

തമിഴ് വിശ്വകർമ്മ സമൂഹം സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

തിരുവനന്തപുരം : വിശ്വകർമ്മജരെ ജാതിയമായി അധിക്ഷേപിച്ചു പരസ്യം ചെയ്ത പാലക്കാട് ട്രീനിറ്റി ഗോൾഡ് ഉടമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് വിശ്വകർമ്മ സമൂഹം നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി. തമിഴ് വിശ്വകർമ്മ...
- Advertisment -

Most Popular

- Advertisement -