Friday, March 13, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുലിനും പ്രിയങ്കയ്ക്കും...

രാഹുലിനും പ്രിയങ്കയ്ക്കും മോദിയുടെ സ്വരം: എം വി ഗോവിന്ദൻ

തിരുവല്ല: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നരേന്ദ്ര മോദിയുടെ സ്വരമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നരേന്ദ്ര മോദി എന്ത് പറയുന്നോ അത് തന്നെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും കേരളത്തിൽ വന്ന് പറയുന്നത്. കെജരിവാളിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ച കോൺഗ്രസ് അറസ്റ്റിന് ശേഷം പ്രതിഷേധം ഉയർത്തി. അത്തരത്തിൽ അപക്വമായ നിലപാടുകളാണ് കോൺഗ്രസ് ഇപ്പോഴും തുടരുന്നത്. അപക്വമായ അഭിപ്രായമാണ് രാഹുൽ ഗാന്ധിയും സഹോദരിയും മുഖ്യമന്ത്രിക്കെതിരെയും പറയുന്നത്. മുഖ്യമന്ത്രിയെ എന്തുകൊണ്ടു അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നത് എന്തിനാണ്. മുഖ്യമന്ത്രിക്കെതിരെ എന്ത് കേസാണ് ഉള്ളതെന്നും എം വി ഗോവിന്ദൻ ചോദിച്ചു. എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്കിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം തിരുവല്ലയിൽ ചേർന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

ഒരു നിലപാടും നയവുമില്ലാത്ത സംഘടനയായി കോൺഗ്രസ് മാറി. രാജ്യത്തെ മതരാഷ്ടമാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടില്ല. രാമക്ഷേത്ര വിഷയത്തിലും തുടക്കത്തിൽ മിണ്ടിയില്ല. സിപിഐ എം നിലപാട് വ്യക്തമാക്കിയപ്പോഴാണ് കോൺഗ്രസും നിലപാട് പറഞ്ഞത്. വർഗീയതയ്‌ക്ക്‌ എതിരെ ഉറച്ച നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിനാകുന്നില്ല. വ്യക്‌തതയോടെ രാഷ്‌ട്രീയ, സംഘടനാ നിലപാട്‌ കൈക്കൊള്ളാൻ അവർക്കാകുന്നില്ല. മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തെ പ്രതിനിധാനം ചെയ്യാൻ കോൺഗ്രസിനാകുന്നില്ല. അശോക്‌ ചൗഹാൻ ചെയ്‌തത്‌ പോലെ കരഞ്ഞ്‌ പിടിച്ച്‌ ബിജെപിയിൽ ചേരുന്നവരല്ല സിപിഐ എം, ഇടതുപക്ഷ പ്രവർത്തകർ. അങ്ങനെ നിലപാടെടുക്കാൻ രാഹുലിനും പ്രിയങ്കക്കും ആകില്ല. ഇന്ന്‌ പാർലമെന്റിലേയ്‌ക്ക്‌ മത്സരിക്കുന്ന പ്രഗത്‌ഭരിൽ ആരേക്കാളും മുന്നിലാണ്‌ തോമസ്‌ ഐസക്‌ എന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിൽ പെൺവാണിഭ സംഘം പിടിയിൽ

കൊച്ചി : കൊച്ചി എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ.20കാരിയായ ബംഗ്ലദേശ് സ്വദേശിനിയെ ബെംഗളൂരുവിൽ നിന്നും കൊച്ചിയിലെത്തിച്ച് സംഘം 20ലധികം പേർക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്. നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്...

ബൈക്ക് നിയന്ത്രണം വിട്ട്  ക്രാഷ് ബാരിയറിൽ ഇടിച്ച് കയറി 2 യുവാക്കൾക്ക് പരുക്ക്

കോഴഞ്ചേരി : ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കയറി 2 യുവാക്കൾക്ക് പരുക്ക്. നാരങ്ങാനം - കടമ്മനിട്ട റോഡിൽ കടമ്മനിട്ട വളവിന് സമീപം ഇന്ന് 2.45 നാണ് അപകടം...
- Advertisment -

Most Popular

- Advertisement -