Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം കളക്‌ട്രേറ്റിലെ...

കോട്ടയം കളക്‌ട്രേറ്റിലെ നവീകരിച്ച ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു

കോട്ടയം : കളക്‌ട്രേറ്റിലെ നവീകരിച്ച ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവ്വഹിച്ചു. കളക്‌ട്രേറ്റ് വളപ്പിൽ നടന്ന പരിപാടിയിൽ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് അധ്യക്ഷത വഹിച്ചു.

പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് 2006 ലാണ് കളക്ടറേറ്റ് വളപ്പിൽ ശലഭോദ്യാനം നിർമിച്ചത്. നാൽപതോളം ഇനം ശലഭങ്ങളാണ് ഇവിടെ കണ്ടുവരുന്നത്. തുടക്കത്തിൽ 18 ഇനം നാടൻ ചെടികളാണ് ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ മുപ്പതോളം ഇനം ചെടികളുണ്ട്. ചിത്രശലഭങ്ങളെയും വിവിധയിനം സസ്യങ്ങളെയും പരിചയപ്പെടുത്തുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

ചടങ്ങിൽ എ.ഡി.എം. എസ്. ശ്രീജിത്ത്, കോർട്ട് മാനേജർ ഹരി നമ്പൂതിരി, കോട്ടയം സെന്റ് ജോസഫ് ഗേൾസ് സ്‌കൂൾ പ്രിൻസിപ്പൽ സുമിനാമോൾ കെ. ജോൺ, ടൈസ് നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ എൻ.ബി. ശരത് ബാബു, പി.ആർ.ഒ. അനൂപാ മാത്യൂസ്, ഫാ. കെ.എം. ജോർജ്, സെന്റ് ജോസഫ് ഗേൾസ് സ്‌കൂളിലെ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഞ്ചിക്കോട് മരച്ചില്ല വെട്ടുമ്പോൾ ഷോക്കേറ്റു യുവാവിന് ദാരുണാന്ത്യം

പാലക്കാട് :കഞ്ചിക്കോട് വൈദ്യുത പോസ്റ്റിനു സമീപമുള്ള മരത്തില്‍ ചില്ലവെട്ടാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു.തമിഴ്നാട് സ്വദേശി ശക്തിവേൽ (45) ആണ് മരിച്ചത്.ഇന്നു രാവിലെയാണ് സംഭവം.റോഡിനു സമീപമുള്ള കെ.എസ്.ഇ.ബി. 22 കെ.വി. പോസ്റ്റിനടുത്തുള്ള സ്വകാര്യ...

റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താം : തെളിമ പദ്ധതി നവംബർ 15 മുതൽ ഡിസംബർ 15 വരെ

കോട്ടയം: കാർഡുടമകൾക്ക് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശംവയ്ക്കുന്നവരുടെ വിവരങ്ങൾ അറിയിക്കാനുമായി നവംബർ 15 മുതൽ ഡിസംബർ 15 വരെ 'തെളിമ' പദ്ധതിയുമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ്. റേഷൻ ഡിപ്പോകളിലെ ഭക്ഷ്യധാന്യങ്ങളുടെ...
- Advertisment -

Most Popular

- Advertisement -