Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഖാദിയുടെ പ്രചാരണം...

ഖാദിയുടെ പ്രചാരണം സാധാരണകാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കും: മന്ത്രി പി പ്രസാദ്

ആലപ്പുഴ : ഖാദിയുടെ പ്രചാരണം  സാധാരണകാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.ആലപ്പുഴ ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിന്റെ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനവും ആലപ്പുഴ ഖാദി പ്രൊജക്ടിന് കീഴിലുള്ള റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് യൂണിറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഖാദിക്ക് വലിയ പാരമ്പര്യവും പൈതൃകവും ഉണ്ട്. അനീതിക്കെതിരെയുള്ള ഉല്പന്നവും സ്വാതന്ത്ര സമരത്തിൻ്റെ ഊർജവും ആയിട്ടാണ് ഖാദി ഉയർന്ന് വന്നത്.
ഒരു ഖാദി ഉൽപ്പന്നം വാങ്ങുമ്പോൾ അതിൻ്റെ ഗുണം കർഷകർക്കും  തൊഴിലാളികൾക്കും സാധാരണകാർക്കും ലഭിക്കും. അതിലൂടെ നാടിൻ്റെ പുരോഗതി സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍  നഗരസഭാ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ അധ്യക്ഷയായി. മേളയുടെ സമ്മാനക്കൂപ്പണ്‍  പ്രകാശനവും ആദ്യ വില്പനയും നഗരസഭാ  അധ്യക്ഷ നിർവഹിച്ചു.

25 ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഷോര്‍ട്ട് കുര്‍ത്തിയുടെ പ്രകാശനവും തൊഴിലാളികൾക്കുള്ള ഓവർകോട്ട് വിതരണവും ഖാദി ബോർഡ് മെമ്പർ കെ ചന്ദ്രശേഖരൻ നിർവഹിച്ചു. നഗരസഭ അംഗം കെ കെ അജേഷ് മുതിർന്ന തൊഴിലാളികളെ ആദരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെലൻസ്‌കി ഏകാധിപതി : ആരോപണവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : യുക്രൈൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലൻസ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് സമൂഹ...

Kerala Lotteries Results : 05-05-2026 Sthree Sakthi SS-518

1st Prize Rs.1,00,00,000/- SK 467230 (NEYYATTINKARA) Consolation Prize Rs.5,000/- SB 467230 SC 467230 SD 467230 SE 467230 SF 467230 SG 467230 SH 467230 SJ 467230 SL 467230...
- Advertisment -

Most Popular

- Advertisement -