Monday, July 6, 2026
No menu items!

subscribe-youtube-channel

HomeSportsസ്‌കൂൾ കായികമേളയിൽ...

സ്‌കൂൾ കായികമേളയിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് സ്വർണക്കപ്പ് : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒക്ടോബർ 22 മുതൽ 27 വരെ തലസ്ഥാനത്ത് നടക്കുന്ന കായികമേളയിൽ 1500 ഭിന്നശേഷി കുട്ടികൾ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ കായികമേളയുടെ സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ശിക്ഷക് സദനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ വർഷം ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ സ്‌കൂൾ കായികമേളയിൽ ആദ്യമായി യുഎഇയിൽ നിന്ന് ആൺകുട്ടികൾ പങ്കെടുത്തിരുന്നു. ഈ വർഷം പെൺകുട്ടികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. കായിക മേളയുടെ ഉദ്ഘാടന സമ്മേളനം കലാപരിപാടികളോടെ ആരംഭിക്കും. ദേശീയ മത്സരത്തിന്റെ സമയക്രമം അനുസരിച്ച് ചില മത്സരങ്ങൾ നേരത്തെ നടത്തും.മന്ത്രി പറഞ്ഞു. ചടങ്ങിൽ എംഎൽഎ ആന്റണി രാജു അദ്ധ്യക്ഷനായി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

‘ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും’ ഫുട്‌ബോള്‍ വിതരണം നടത്തി

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന 'ലഹരിയെ തകര്‍ക്കാന്‍ കളിയും കളിക്കളവും 'പരിപാടിയുടെ ഭാഗമായുള്ള ഫുട്‌ബോള്‍ വിതരണം ജില്ലാതല ഉദ്ഘാടനം റാന്നി മടത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിച്ചു....

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ : ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം...
- Advertisment -

Most Popular

- Advertisement -