Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷം :...

ഓണാഘോഷം : കൂട്ടുകാർക്കൊപ്പം മത്സരിച്ച് മദ്യപിച്ച പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ

തിരുവനന്തപുരം : കൂട്ടുകാർക്കൊപ്പം മത്സരിച്ച് മദ്യപിച്ച് അവശനിലയിലായ പ്ലസ്ടു വിദ്യാർത്ഥി ആശുപത്രിയിൽ. നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഏഴ് വിദ്യാർത്ഥികളാണ് ആൽത്തറ ജംഗ്ഷനിൽ നിർമാണത്തിലുള്ള വീട്ടിലിരുന്ന് മദ്യപിച്ചത്.സ്കൂളിൽ ഓണാഘോഷമായിരുന്നതിനാൽ വിദ്യാർത്ഥികൾ യൂണിഫോമിലായിരുന്നില്ല. മുണ്ടും ഷർട്ടുമായിരുന്നു വേഷം. 

പ്ലാമൂടുള്ള ബെവ്കോ ഔട്‌ലെറ്റിൽ നിന്നാണ് മദ്യം വാങ്ങിയത്. മുണ്ടും ഷർട്ടും ധരിച്ചെത്തിയതിനാൽ തന്നെ ഇവർ വിദ്യാർത്ഥികളാണെന്ന് ബെവ്കോ ജീവനക്കാർക്ക് മനസിലായില്ലെന്നാണ് ലഭിക്കുന്ന സൂചന.

വിദ്യാർഥികൾ പരസ്പരം മത്സരിച്ച് മദ്യപിക്കുകയും അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച വിദ്യാർത്ഥി കുഴഞ്ഞു വീഴുകയായിരുന്നു. അഞ്ചുപേർ ഓടി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയാണ് മ്യൂസിയം പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി  വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിമാനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽ​ദാറിനെ സസ്‌പെൻഡ് ചെയ്‌തു

കാസർകോട് : അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽ​ദാറിനെ സസ്‌പെൻഡ് ചെയ്‌തു .കാസർഗോഡ് കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനെയാണ് സർവീസിൽ നിന്ന്...

ലബനനിൽ ഇസ്രയേൽ ആക്രമണം: നിരവധി പേർ കൊല്ലപ്പെട്ടെന്ന് വിവരം

ന്യൂഡൽഹി: ലബനനിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനിൽ നടന്നത്. 10 മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായാണ് ഇസ്രയേൽ ആക്രമണം നടത്തിയത്....
- Advertisment -

Most Popular

- Advertisement -