Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeHealthപത്തനംതിട്ട ജില്ലാ...

പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ് കമന്‍ഡേഷന്‍ അവാര്‍ഡ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് ആയുഷ് കായകല്‍പ് കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിച്ചു . തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പുരസ്‌കാരച്ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജെ. മിനി, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂസന്‍ ബ്രൂണോ, ഡിപിഎം ഡോ. അഖില, മുന്‍ എസ്എംഒ ഡോ.ജി.എല്‍ മഞ്ജു, ഡോ. ശ്രീല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷെര്‍ല ബീഗം, ജില്ലാ ഡിവിഷന്‍ മെമ്പര്‍ സാറാ തോമസ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ആശുപത്രിയിലെ മികച്ച ശുചിത്വവും, ഇന്‍ഫെക്ഷന്‍ കണ്‍ട്രോളും മാലിന്യ സംസ്‌കരണവും അടിസ്ഥാന സൗകര്യങ്ങളും രോഗികള്‍ക്കുള്ള മികച്ച പരിചരണവും മൂലമാണ് ഈ അംഗീകാരം ലഭിച്ചത്. 92.78 ശതമാനം മാര്‍ക്കോടു കൂടി കമന്‍ഡേഷന്‍ അവാര്‍ഡും സമ്മാനത്തുകയായ 1.50 ലക്ഷം രൂപയും നേടി. ഇതിനോടൊപ്പം കായകല്പ് റീല്‍ മത്സരത്തില്‍ കമന്‍ഡേഷന്‍ അവാര്‍ഡും ലഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വള്ളസദ്യയ്ക്ക് നാളെ തുടക്കമാകും

ആറന്മുള: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യ നാളെ (ജൂലൈ 13)  ആരംഭിക്കും. രാവിലെ 11ന്  ക്ഷേത്രമുറ്റത്തെ ആനക്കൊട്ടിലിൽ ഭദ്രദീപം കൊളുത്തി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ വള്ളസദ്യയുടെ...

പക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന്  വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി കാഷ്ടം വില്‍പനയും ഉപയോഗവും നിരോധിച്ചു. തലവടി(വാര്‍ഡ്-13), തഴക്കര(വാര്‍ഡ് 11), ചമ്പക്കുളം(വാര്‍ഡ് 03) എന്നിവിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രഭവ കേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍...
- Advertisment -

Most Popular

- Advertisement -