Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട സെപ്റ്റംബർ 3 -ന് തുറക്കും

ശബരിമല: ശബരിമല നട സെപ്റ്റംബർ മൂന്നിന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി  കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന്  ദീപം തെളിയിക്കും. ഉത്രാട ദിനമായ സെപ്റ്റംബർ 4  ന് രാവിലെ അഞ്ചുമണിക്ക്  ദർശനത്തിനായി നടതുറക്കും. ഉത്രാടം, തിരുവോണം ,അവിട്ടം ദിനങ്ങളിൽ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും.

ഉത്രാട സദ്യ മേൽശാന്തിയുടെ വകയായും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വകയുമാണ് ഓണസദ്യ നടത്തുക. പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 7-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഴ്സിംഗ് ശില്പശാല സംഘടിപ്പിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ രക്തസംബന്ധമായ രോഗികൾക്ക് നൽകേണ്ട നഴ്സിംഗ് പരിചരണത്തെക്കുറിച്ച് ശിൽപ്പശാല സംഘടിപ്പിച്ചു. ലണ്ടൻ ഇംപീരിയൽ കോളേജ് ഹെൽത്ത് കെയർ എൻ എച്ച്...

മുൻ അമേരിക്കൻ പ്രസിഡന്റ്‌ ജിമ്മി കാർട്ടർ അന്തരിച്ചു

വാഷിംഗ്‌ടൺ : മുൻ അമേരിക്കൻ പ്രസിഡന്റ്‌ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39 മത്തെ പ്രസിഡൻ്റായിരുന്നു.1977 മുതൽ 1981വരെയായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് പദവിയിൽ കാർട്ടർ ഉണ്ടായിരുന്നത്.കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച്...
- Advertisment -

Most Popular

- Advertisement -