Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsKochiതൃപ്പൂണിത്തുറ അത്തച്ചമയ...

തൃപ്പൂണിത്തുറ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിൽ അപകടം: ഒരാൾക്ക് പരിക്കേറ്റു

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ പാർക്കിലെ ഗ്രൗണ്ടിലുണ്ടായ അപകടത്തിൽ ഒരാൾക്ക്  പരിക്കേറ്റു. തൃപ്പൂണിത്തുറ സ്വദേശി വിഷ്‌ണു(34)നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അപകടം. ഓണത്തോടനുബന്ധിച്ച് ഒരുക്കിയ അമ്യൂസ്‌മെന്റ് പാർക്കിലെ ആകാശ ഊഞ്ഞാലിൽ നിന്നാണ് വിഷ്ണു വീണത്. അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാർക്കിന്റെ നടത്തിപ്പുകാർ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽപ്പെട്ട ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണെന്നാണ് കണ്ടെത്തൽ. ആകാശ ഉഞ്ഞാലിലെ ഇരിപ്പിടത്തിൽ നിന്നും താഴെ വീഴാതെ തടഞ്ഞ് നിർത്താനുള്ള വശങ്ങളില്‍ സ്ഥാപിക്കേണ്ട കമ്പികൾ പോലും ഇല്ലായിരുന്നുവെന്നാണ് വിവരം. ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണ് പരിക്കേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് മഹോത്സവം

തിരുവല്ല: തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് (അമ്മൻ കുട മഹോത്സവം) 25, 26, 27 തീയതികളിൽ ആഘോഷിച്ചു . 26 ന് രാത്രി വില്ലടിച്ചാൻ പാട്ടും ആഴിപൂജയും സമാപന ദിവസമായ 27...

സ്‌കൂൾ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു : 5 പേർക്ക് പരിക്ക്

തിരുവനന്തപുരം : ആറ്റിങ്ങലിലിൽ സ്കൂൾ ബസിൽ കെഎസ്ആർടിസി ബസ് ഇടിച്ചു.5 വിദ്യർഥികൾക്ക് പരിക്കേറ്റു .ആലംകോട് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ആറ്റിങ്ങൽ ഡയറ്റ് സ്കൂളിന്റെ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ത്ഥികള്‍...
- Advertisment -

Most Popular

- Advertisement -