Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyഅയ്യങ്കാളി ജയന്തി...

അയ്യങ്കാളി ജയന്തി അവിട്ടാഘോഷം 6-ന്

മല്ലപ്പള്ളി: കെപിഎംഎസ് മല്ലപ്പള്ളി യൂണിയൻ  അയ്യങ്കാളി ജയന്തി അവിട്ടാഘോഷം ആറിന് നടത്തും. വൈകീട്ട് നാലിന് സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ കവലയിൽനിന്ന് ഘോഷയാത്ര തുടങ്ങും.

മല്ലപ്പള്ളി ടൗണിൽ അഞ്ചിന് ചേരുന്ന അനുസ്മരണ സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി അധ്യക്ഷൻ മനോജ് കുമാരസ്വാമി അധ്യക്ഷത വഹിക്കും.

കുടുംബസംഗമം, പതാക ദിനാചരണം എന്നിവ നടത്തിയതായി ഭാരവാഹികളായ മനോജ് കുമാരസ്വാമി, കൺവീനർ ടി. ഹരിലാൽ, ഖജാൻജി അമ്പിളി അനീഷ്,
രാജൻ പൂവക്കാല എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ സംഘം അപകടത്തിൽപ്പെട്ടു: 2 മലയാളികളടക്കം 5 പേർ മരിച്ചു

ന്യൂഡൽഹി : ഉത്തരാഖണ്ഡിലേക്ക് ട്രെക്കിംഗിന് പോയ 22 അംഗ സംഘം മോശം കാലാവസ്ഥയെ തുടർന്ന് അപകടത്തിൽപ്പെട്ടു.രണ്ട് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേർ മരിച്ചു.കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകർ(71), പാലക്കാട് ചെർപ്പുളശേരി സ്വദേശി...

ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടെ മുടി മുറിച്ചെന്ന പരാതിയുമായി നഴ്സിം​ഗ് വിദ്യാർത്ഥിനി

ആലപ്പുഴ : ആലപ്പുഴ പ്രീതികുളങ്ങരയിൽ ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടെ മുടി മുറിച്ചെന്ന പരാതിയുമായി നഴ്സിം​ഗ് വിദ്യാർത്ഥിനിയും കുടുംബവും. രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെടുന്നത്. സംഭവത്തിൽ പെൺകുട്ടിയും കുടുംബവും...

- Advertisment -

Most Popular

- Advertisement -