Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലാ...

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം നവംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍മ്മാണ ചുമതലയുള്ള കമ്പനിയ്ക്ക് നിര്‍ദേശം നല്‍കി. പവലിയിന്‍ 1, പാവലിയൻ 2 നിര്‍മ്മാണം പുരോഗമിക്കുന്നു. പവലിയന് മുകളിൽ ഗ്യാലറിയുടെ ഇരിപ്പിട തട്ട് എടുത്തിട്ടുണ്ട്.  ഒരു സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം 9 വർഷം മുമ്പ് ഇല്ലാതിരുന്ന ജില്ലയെ   സംബന്ധിച്ച് ഇത് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയായിരുന്നു മന്ത്രി.

കിഫ്ബി വഴി 47.92 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. പദ്ധതിയിലെ പ്രധാന നിർമിതികളായ  ട്രാക്ക് നിർമാണ ജോലികൾ, നീന്തൽ കുള നിർമാണം, മിനി ഇൻഡോർ സ്റ്റേഡിയം പവലിയൻ ബ്ലോക്കുകളുടെ നിർമാണങ്ങൾ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിനുള്ളിൽ പുല്ല് വച്ച് പിടിപ്പിക്കാനായുള്ള മണ്ണ് നിറയ്ക്കുന്ന ജോലികളും  ട്രാക്കിനുള്ളിൽ വരുന്ന ‍ഡ്രെയ്നേജിന്‍റെ നിർമാണവും പൂര്‍ത്തിയായി വരുന്നു.  

ഫുട്ബോൾ ടർഫും ഓപ്പൺ സ്റ്റേഡിയത്തിൽ സജ്ജമാക്കുന്നുണ്ട്. സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിന്റെ  പൈൽ ക്യാപ് പകുതിയിലധികം പൂർത്തിയായി. നീന്തൽക്കുളത്തിന്റെ പൈലിങ് ക്യാപ് പ്രവൃത്തികൾ പൂർത്തിയായി. നീന്തൽ കുളയ സമീപത്തുള്ള ബാലൻസിംഗ് ടാങ്ക്  പ്രവൃത്തി നടന്നു വരുന്നു.  തോട് സംരക്ഷണ ഭിത്തി നിർമാണം 80% പൂർത്തിയായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമൂഹം ലഹരിക്കെതിരെ പോരാടുമ്പോൾ സർക്കാർ ബ്രൂവറിക്ക് വേണ്ടി വാദിക്കുന്നത് അംഗീകരിക്കാനാകില്ല : യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത

 കോട്ടയം : മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞ്  അധികാരത്തിൽ വന്ന ശേഷം ബാറുകളുടെ എണ്ണം ദിനംപ്രതി വർദ്ധിപ്പിക്കുകയും , ബ്രൂവറി ഉൾപ്പടെ തുടങ്ങാൻ അനുമതി നൽകുകയും ചെയ്യുന്ന സർക്കാർ പാവപ്പെട്ട ജനതയുടെ ബലഹീനത...

സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണ വിധേയമാക്കാൻ സർക്കാർ നടപടി തുടങ്ങി

തിരുവനന്തപുരം : സപ്ലൈക്കോ ഔട്ട്ലെറ്റുകൾ വഴി ലിറ്ററിന് 457 രൂപ നിരക്കിൽ വെളിച്ചെണ്ണ വിൽപ്പന നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഓരോ കാർഡിനും ഒരു ലിറ്റർ മാത്രമായിരിക്കും...
- Advertisment -

Most Popular

- Advertisement -