Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാലയങ്ങളിലെ അടിസ്ഥാന...

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചത് 5000 കോടി രൂപ : മന്ത്രി വി.ശിവന്‍കുട്ടി

പത്തനംതിട്ട : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ 5000 കോടി രൂപ വിനിയോഗിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. തടിയൂര്‍ സര്‍ക്കാര്‍ മോഡല്‍ എല്‍.പി സ്‌കൂള്‍ പുതിയ കെട്ടിട ഉദ്ഘാടനം ഓണലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം തുടങ്ങി എല്ലാ രീതിയിലും മികച്ച പഠനാന്തരീക്ഷം ഒരുക്കി.ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ഒളിമ്പിക്സ് സംഘടിപ്പിച്ചു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ തുല്യപ്രാധാന്യം നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷ വഹിച്ചു . ആന്റോ ആന്റണി എംപി മുഖ്യാതിഥിയായി.വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 1.12 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. നാല് ക്ലാസ് മുറി, ഹെഡ്മിസ്ട്രസ് ഓഫീസ്, ശുചിമുറി, സ്റ്റെയര്‍കേസ് റൂം, വരാന്ത എന്നിവ ഉള്‍പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ ശക്തമാകും : ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ...

മീന്തലക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവമഹാഅന്നദാനം ഉദ്ഘാടനം

തിരുവല്ല : മീന്തലക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവ മഹാഅന്നദാനം ഡോ.ബി.ജി. ഗോകുലൻ (സുദർശനം) ഉദ്ഘാടനം ചെയ്യ്തു. യജ്ഞാചാര്യൻ കണ്ണൻ വനവാതുക്കൽ, ഉപദേശക സമിതി പ്രസിഡന്റ് അനിൽ മംഗലം , സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -