Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsതെരുവ് നായയുടെ...

തെരുവ് നായയുടെ കടിയേറ്റ  ഗർഭിണിയായ പശുവിന് പേവിഷബാധയേറ്റു

പത്തനംതിട്ട: കോന്നിയിൽ തെരുവ് നായയുടെ കടിയേറ്റ പൂർണ്ണ ഗർഭിണിയായ പശുവിന് പേവിഷബാധയേറ്റു. മാമ്മൂട് സ്വദേശിനി റിനിയുടെ ഉടമസ്ഥതയിലുള്ള പശുവിനാണ് പേവിഷബാധയേറ്റത്. രണ്ടാഴ്ച്ച മുൻപാണ് പശുവിനെ തെരുവ് നായ കടിച്ചു പരുക്കേൽപ്പിച്ചത്.

ഉടമ അറിയിക്കുകയോ ആൻ്റീ റാബീസ് വാക്സിൻ എടുക്കുകയോ ചെയ്തിരുന്നില്ലന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പശുവുമായി സമ്പർക്കം പുലർത്തിയ ഉടമ അടക്കമുള്ളവരോട് ആൻ്റീ റാബീസ് വാക്സിൻ എടുക്കാൻ നിർദ്ദേശം നൽകി.

ചൂടാക്കുമ്പോൾ അണുക്കൾ നശിച്ച് പോകുന്നതിനാൽ പശുവിൻ്റെ പാൽ ഉപയോഗിച്ചതിൽ ആശങ്ക വേണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അങ്കണവാടി ആധാര്‍ എന്റോള്‍മെന്റ് 10വരെ

പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുക്കപെട്ട 87 അക്ഷയകേന്ദ്രങ്ങളിലൂടെ അങ്കണവാടി കുട്ടികള്‍ക്കായി നടത്തുന്ന പ്രത്യേക ആധാര്‍ ക്യാമ്പ് ഒക്ടോബര്‍ 10 വരെയുണ്ടാകും. എന്റോള്‍മെന്റ്, പുതുക്കല്‍ സൗകര്യങ്ങളാണുള്ളത്. കുട്ടികള്‍ക്കൊപ്പമെത്തുന്ന മുതിര്‍ന്നവര്‍ക്കും അവസരം വിനിയോഗിക്കാം.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഓഫിസില്‍ കസേരകളി : ചുമതലയേൽക്കാനെത്തിയ റീനയ്ക്കായി ഒഴിഞ്ഞുകൊടുക്കാതെ താൽക്കാലിക ഡയറക്ടർ

തിരുവനന്തപുരം : ആരോഗ്യവകുപ്പിന്റെ ഉന്നത ഓഫീസായ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് (DHS) ആസ്ഥാനത്ത് കസേരകളി. ഔദ്യോഗിക ഉത്തരവുമായി ചുമതലയേൽക്കാൻ എത്തിയ ഡോ. റീനയ്‌ക്ക്, നിലവിൽ താൽക്കാലിക ചുമതല വഹിക്കുന്ന ഡോ. മീനാക്ഷി...
- Advertisment -

Most Popular

- Advertisement -