Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാരിൻ്റെ ഔദ്യോഗിക...

സർക്കാരിൻ്റെ ഔദ്യോഗിക കാര്യങ്ങൾക്കായി വാട്‌സ് ആപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിൻ്റെ ദൈനം ദിന ഔദ്യോഗിക കാര്യങ്ങൾക്കായി വാട്‌സ് ആപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ യു.എ ലത്തീഫ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാർ വകുപ്പിലെ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നതിനായി വാട്‌സ് ആപ്പ് പോലുള്ള നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടില്ല. സർക്കാർ വകുപ്പുകളിൽ ഔദ്യോഗികമായി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉപയോഗിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒഫീഷ്യൽ ഇ മെയിൽ വഴിയും ഇ-ഓഫീസ് സംവിധാനം വഴിയുള്ള ഇന്റർ- ഇൻട്രാ കമ്യുണിക്കേഷൻ സംവിധാനം മുഖേനയുമാണ് കത്തിടപാടുകൾ നടത്താൻ നിർദേശം നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സർക്കാർ ഓഫീസുകൾ ഡിജിറ്റൽ ആയി മാറിയ ശേഷം പേപ്പറുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം  ജയിലിലടച്ചു

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറത്ത്  അറുകാലിക്കൽ പടിഞ്ഞാറ്   കുതിരമുക്ക്  ഉടയാൻവിള കിഴേക്കതിൽ വീട്ടിൽ  കെ ശ്യാംകുമാ (24)റിനെ കാപ്പാ  നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ഒരു വർഷത്തേക്ക്  ജയിലിലടച്ചു....

ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തു : യുവാവ് അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. തകഴി പടഹാരം ശശി ഭവനിൽ ഷൈജു (39) ആണ് അറസ്റിലായത്.തിരുവോണദിവസം വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. മദ്യലഹരിയിൽ...
- Advertisment -

Most Popular

- Advertisement -