Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsവോട്ട് ചെയ്യാൻ...

വോട്ട് ചെയ്യാൻ ഭിന്ന ശേഷിക്കാർക്കും ശാരീരിക അവശത നേരിടുന്നവർക്കും ഇത്തവണയും ഡോളി തന്നെ ആശ്രയം

പത്തനംതിട്ട : നഗരസഭയിൽ  മുണ്ടു കോട്ടക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ എൽ പി സ്കൂളിലെ മൂന്ന് ബൂത്തുകളിൽ വോട്ട് ചെയ്യാൻ ഭിന്ന ശേഷിക്കാർക്കും ശാരീരിക അവശത നേരിടുന്നവർക്കും ഇത്തവണയും ഡോളി തന്നെ ആശ്രയം. 4 ഡോളികളാണ് റോഡിൽ നിന്നും ഏറെ ഉയരത്തിലുള്ള ഈ സ്കൂളിൽ പ്രവർത്തിക്കുന്ന 3 ബൂത്തുകളിലേക്കായി ക്രമീകരിച്ചിരിക്കുന്നത്.

43 ഓളം പടിക്കെട്ടുകൾ കയറി വേണം വോട്ടർമാർക്ക്  മുണ്ടുകോട്ടക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ എൽ പി സ്ക്കുളിലെ മുന്ന് ബൂത്തുകളിൽ എത്തിച്ചേരാൻ. ശാരീരിക അവശതകളുള്ളവർക്കും ഭിന്ന ശേഷിക്കാരുമായ വോട്ടർമാർക്ക് ബൂത്തിൽ എത്തിച്ചേരാൻ 4 ഡോളികളും 12 ചുമട്ടുകാരെയുമാണ് കോഴഞ്ചേരി താലൂക്ക് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. പ്രദേശത്ത് ബൂത്ത് ക്രമീകരിക്കാൻ അനുയോജ്യമായ മറ്റിടങ്ങൾ ലഭ്യമല്ലാത്തതിനാലും സ്കൂൾ മുറ്റത്തേക്ക് വാഹനങ്ങൾ എത്തിക്കാൻ സാധിക്കാത്തതിനാലും ഏറെ കാലങ്ങളായി ശാരീരിക അവശതകൾ നേരിടുന്ന വോട്ടർമാർക്കായി ഡോളി സൗകര്യം ഏർപ്പെടുത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുരു പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായിക്കാണാൻ : സജി ചെറിയാന്‍

ചെങ്ങന്നൂര്‍: നവോത്ഥാന നായകരില്‍ ഒന്നാം നിരയിലുള്ള ശ്രീനാരായണ ഗുരു പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായി കാണാനാണെന്ന് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. എസ്.എന്‍.ഡി.പി.യോഗം ചെങ്ങന്നൂര്‍ ടൗണ്‍ 97-ാം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ...

പത്തനംതിട്ടയിൽ മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്ന് ആരോപണം

പത്തനംതിട്ട : പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ആറു വര്‍ഷം മുൻപ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്ന് ആരോപണം.കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്നാണ് പരാതി.വാര്‍ഡ് അംഗവും ബൂത്ത്...
- Advertisment -

Most Popular

- Advertisement -