Wednesday, June 24, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത് നടന്ന...

പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ  ആയിരക്കണക്കിന് ഭക്തർ ഒഴുകിയെത്തി

പന്തളം: വിശ്വാസത്തോടൊപ്പം വികസനം എന്ന സന്ദേശവുമായി ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ  ആയിരക്കണക്കിന് ഭക്തർ രാവിലെ മുതൽ  പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററിൽ ഒഴുകിയെത്തി. രാവിലെ പത്ത് മണിക്ക് ശരണ മന്ത്രങ്ങളാൽ നിറഞ്ഞ സദസിന്റെ അകമ്പടിയിൽ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

രാവിലെ മൂന്ന് സെഷനുകളിലായി നടന്ന സെമിനാറുകൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശബരിമല കര്‍മസമിതി ചെയര്‍പേഴ്സണ്‍ കെ.പി. ശശികല  അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ ദര്‍ശനരേഖ അവതരിപ്പിച്ചു. ‘ശബരിമലയുടെ വിശ്വാസം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ശബരിമല അയ്യപ്പസേവാസമാജം സ്ഥാപക സെക്രട്ടറി സ്വാമി അയ്യപ്പദാസ് വിഷയാവതരണം നടത്തി.

‘ശബരിമലയുടെ വികസനം’ എന്നവിഷയത്തില്‍ രണ്ടാമത്തെ സെമിനാര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. ജി. രാമന്‍നായരും, ശബരിമല സംരക്ഷണം  എന്ന വിഷയത്തില്‍  മൂന്നാമത്തെ സെമിനാർ മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ വിഷയാവതരണം നടത്തി.

150 ലധികം സാമുദായിക സംഘടനകളുടെ ഭാരവാഹികൾ, 60 ലധികം സന്യാസി ശ്രേഷ്ഠന്മാർ, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികൾ, വിവിധ സംസ്ഥാനങ്ങളിലെ ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ പ്രതിനിധികൾ , അയ്യപ്പഭക്തസംഘടനകളുടെ പ്രതിനിധികൾ, ക്ഷേത്ര ഭാരവാഹികൾ, ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ടവർ, തന്ത്രി, രാജ പ്രതിനിധികൾ, പേട്ട സംഘങ്ങളുടെ പെരിയോന്മാർ, തിരുവാഭരണ സംഘം, മലയരയ സമാജത്തിന്റെ പ്രതിനിധികൾ തുടങ്ങിയവർ സം​ഗമത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടി എം എം ആശുപത്രിയിൽ സമൂഹ വൃക്ഷത്തൈ നടീലും പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു

തിരുവല്ല: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി  തിരുവല്ല മെഡിക്കൽ മിഷൻ  ആശുപത്രിയിൽ സാമൂഹിക വനവൽക്കരണ ഡിപ്പാർട്ടുമെന്റും എൻ ആർ സിയും ടി എം എം ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച  വൃക്ഷത്തൈ നടീൽ തിരുവല്ല എം...

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള : ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം സ​ന്തോ​ഷ്കു​മാ​റി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്കും: മ​ന്ത്രി കെ മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം പി.​ഡി. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ കത്തു ന​ൽ​കി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ...
- Advertisment -

Most Popular

- Advertisement -