Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKollamപുനലൂരിൽ റബ്ബർ...

പുനലൂരിൽ റബ്ബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം

കൊല്ലം : പുനലൂരിൽ റബ്ബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി .മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. റബ്ബർ തോട്ടത്തിൽ കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് നടക്കാത്തതിനാൽ ഈ സ്ഥലം കാടുമൂടി കിടക്കുകയായിരുന്നു. കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച്‌ റബ്ബർ മരത്തിൽ കെട്ടിയ നിലയിലായിരുന്ന മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തവിധം ജീർണിച്ചിരുന്നു .മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം.പുനലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വേനൽ മധുരം : തണ്ണിമത്തൻ കൃഷി ആരംഭിച്ചു

പത്തനംതിട്ട: കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓമല്ലൂർ പഞ്ചായത്തിൽ വേനൽ മധുരം തണ്ണിമത്തൻ കൃഷി ആരംഭിച്ചു. 60 ദിവസത്തിനകം വിളവെടുക്കാൻ സാധിക്കുന്ന രീതിയിലാണ് തണ്ണിമത്തൻ കൃഷി ചെയ്തത്. പഞ്ചായത്തിൽ  തരിശുകിടക്കുന്ന സ്‌ഥലങ്ങളാണ്ഇതിനായി ഉപയോഗിക്കുക. പഞ്ചായത്ത് തല ഉദ്ഘാടനം...

അമ്മയിൽ മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു : ഭരണസമിതി പിരിച്ചുവിട്ടു

കൊച്ചി : താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി.പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചു വിട്ടു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -