Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaലയണ്‍സ് ക്ലബ്...

ലയണ്‍സ് ക്ലബ് രക്തദാന ക്യാമ്പ്  ഉദ്ഘാടനം

ആലപ്പുഴ : ജില്ലാ ഭരണകൂടവും ആലപ്പുഴ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയും കൊച്ചി അമൃത ആശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച മൊബൈല്‍ രക്തദാന ക്യാമ്പ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.

രക്തദാന ക്യാമ്പ്  സമൂഹത്തിലെ മാതൃകാപരമായ പ്രവർത്തനമാണെന്ന്   ഇത്തരം ക്യാമ്പുകളിലൂടെ രക്തദാനത്തിൻ്റെ മഹത്വം തലമുറകളിലേക്ക് കൈമാറ്റം ചെയ്യുവാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു. രക്തദാനത്തിൻ്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന ബുക്ക്ലെറ്റും ചടങ്ങിൽ കളക്ടർ പ്രകാശനം ചെയ്തു.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ലയൺസ് ഡിസ്ട്രിക്റ്റ് സെക്രട്ടറി  ജേക്കബ് ജോൺ അധ്യക്ഷനായി.’രക്തം ദാനം ചെയ്യൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ എ ഡി എം ആശാ സി എബ്രഹാം, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം)സി പ്രേംജി, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ ബി ഷൈന്‍ കുമാര്‍, വർഗീസ് ജോസഫ്, ഔസേപ്പ് മാമ്പിള്ളി, സാവിയോ കിടങ്ങൻ, ബീന ശ്രീനാഥ് , അഡ്വ. ടി സജി, അഡ്വ. പ്രിയ അരുൺ, ഡോ. അമൃത തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയാണ് മഞ്ഞ ജാഗ്രതാ...

വാഹന ആര്‍.സിയില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യല്‍: ഫെബ്രുവരി ഒന്ന് മുതല്‍ 13 വരെ ആര്‍ടി ഓഫീസില്‍ പ്രത്യേക കൗണ്ടര്‍

ചെങ്ങന്നൂര്‍ : വാഹനങ്ങളുടെ ആര്‍.സി യില്‍ വാഹന ഉടമയുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ചെങ്ങന്നൂര്‍ ആര്‍.ടി ഓഫീസില്‍ ഫെബ്രുവരി ഒന്ന് മുതല്‍ 13 വരെ പ്രത്യേക കൗണ്ടര്‍...

ആദരിച്ചു

- Advertisment -

Most Popular

- Advertisement -