Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമഹാത്മാഗാന്ധി പകർന്നു...

മഹാത്മാഗാന്ധി പകർന്നു തന്ന സന്ദേശം ഉൾക്കൊണ്ട് വിഭാഗീയതകളെ ചെറുക്കണം -മന്ത്രി വി.എൻ. വാസവൻ

കോട്ടയം: മഹാത്മാഗാന്ധി പകർന്നു തന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാത്തരം വിഭാഗീയതകൾക്കുമെതിരെ പോരാടാൻ സമൂഹത്തിന് കഴിയണമെന്ന് സഹകരണം- ദേവസ്വം- തുറമുഖംവകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം തിരുനക്കര ഗാന്ധി സ്ക്വയറില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രം നമുക്ക് നൽകിയ അതുല്യ സംഭാവനയാണ് മഹാത്മാഗാന്ധി. അദ്ദേഹം പകര്‍ന്ന സ്വാതന്ത്ര്യത്തിന്‍റെ സന്ദേശവും ദേശാഭിമാനബോധവുമാകണം നമ്മളെ നയിക്കേണ്ടത്. ഗാന്ധിയൻ ദർശനങ്ങളെ നെഞ്ചേറ്റി മുന്നോട്ടു പോകാൻ കഴിയണം-മന്ത്രി പറ‍ഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആധ്യക്ഷ്യം വഹിച്ചു. മഹാത്മാഗാന്ധി ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകൾ ലോകം മുഴുവൻ ഇന്നും ആദരവോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജി കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ ഓരോ ഭാരതീയനും ഉത്തരവാദിത്വമുണ്ടെന്ന് ഗാന്ധി ജയന്തി ദിന സന്ദേശം നൽകിയ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.

വിശിഷ്ടാതിഥികൾ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം ജയമോൾ ജോസഫ്, അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ എസ്. സഞ്ജീവ് കുമാർ  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയിരൂർ -ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് : ജ്യോതി പ്രയാണം തുടങ്ങി

കോഴഞ്ചേരി : അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമ്മേളന വേദിയിൽ തെളിയിക്കുന്നതിന്  കൊല്ലം പത്മന ബാലഭട്ടാരകേശ്വരം  ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി വിഷ്ണു തിരുമേനി ഹിന്ദുമത മഹാമണ്ഡലം പി എസ് നായർക്ക് പകർന്നു...

Kerala Lottery Results : 16-12-2024 Win Win W-800

1st Prize Rs.7,500,000/- (75 Lakhs) WJ 545874 (CHITTUR) Consolation Prize Rs.8,000/- WA 545874 WB 545874 WC 545874 WD 545874 WE 545874 WF 545874 WG 545874 WH 545874 WK...
- Advertisment -

Most Popular

- Advertisement -