Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsസാധാരണ മനുഷ്യരിലേക്ക്...

സാധാരണ മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലുന്ന ലോകക്രമം സാധ്യമാവണം: പരിശുദ്ധ കാതോലിക്ക ബാവ

തിരുവല്ല : എല്ലാ സൃഷ്ടി ജാലങ്ങളും മനുഷ്യരും ഒന്നാണ് എന്ന വലിയ ചിന്തയാണ് വസുധൈവ കുടുംബദർശനം പങ്കുവെക്കുന്നെതെന്ന് പരിശുദ്ധ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ പറഞ്ഞു.

ഗ്ലോറിയ ന്യൂസ്, ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗണ്ടേഷനും  ചേർന്ന സംഘടിപ്പിച്ച സ്നേഹാദരം പരിപാടി വൈഎംസിഎയിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബാവ.ലോകത്ത് പലഭാഗത്തും നടക്കുന്ന ഹിംസകളും പട്ടിണി മരണങ്ങളും നമ്മെ വേദനിപ്പിക്കുന്നില്ലെങ്കിൽ  നമ്മൾ മനുഷ്യത്വം മരവിച്ചവരാണെന്നും ‘സഹോദരൻ്റെ ദുഃഖത്തിൽ,  അവന്റെ ആവശ്യത്തിൽ  ഇറങ്ങി ച്ചെല്ലുന്ന ലോകക്രമം ഉണ്ടാവണമെന്നും അവിടെയാണ് വസുധൈവ കുടുംബകം സാധ്യമാകുന്നത് എന്നും അത്തരത്തിൽ മാത്രമാണ് ആഗോള കുടുംബം യാഥാർത്ഥ്യമാകുന്നതെന്നും കാതോലിക്കാ ബാവ പറഞ്ഞു
 
ചെയർമാൻ  ഫാ. ബിജു പി. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യാതിഥിയായി. ഡോ.പി. മുഹമ്മദ് അലി ഗൾഫാർ മുഖ്യപ്രഭാഷണം നടത്തി.

പ്രൊഫ. പി.ജെ കുര്യൻ, അഡ്വ മാത്യു റ്റി തോമസ് എം എൽ എ, ജോസഫ് എം.പുതുശ്ശേരി, മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ,  യുഡിഎഫ് ജില്ലാ  ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, ഡോ. സിദ്ദിഖ് അഹമ്മദ്‌ , പി രാമചന്ദ്രൻ, വികാരി ജനറൽ റവ. വി. റ്റി ജോൺ, റവ. സക്കറിയ പനക്കാമറ്റം  എപ്പിസ്കോപ്പ, ജനറൽ കൺവീനർ  ലിനോജ് ചാക്കോ, കൺവീനർ അഭിജിത്ത് പാറയിൽ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും : നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും  മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാലു ജില്ലകളില്‍...

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ കൊടിയുടെ പേരിൽ പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം

മലപ്പുറം: രാഹുൽ ഗാന്ധിയുടെ വണ്ടൂരിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കൊടി വീശിയതുമായി ബന്ധപ്പെട്ട് എംഎസ്എഫ്–കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം.പരിപാടിക്ക് ശേഷമാണു പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. എംഎസ്എഫ് പ്രവര്‍ത്തകർ മുസ്ലിം ലീഗ് കൊടി...
- Advertisment -

Most Popular

- Advertisement -