Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ വിദ്യാർത്ഥികൾക്ക്...

സ്കൂൾ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ഒരുക്കി പത്തനംതിട്ട ജില്ലാ പോലീസ്

തിരുവല്ല : വിദ്യാരംഭത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ഒരുക്കി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി. കവിയൂർ ഗ്രാമപഞ്ചായത്തിൽ ഞാലിക്കണ്ടം സ്വദേശിയായ എബ്രഹാം വർഗീസിന്റെ 10 ൽ പഠിക്കുന്ന ആൺകുട്ടിയും 6 ൽ പഠിക്കുന്ന പെൺകുട്ടിയുമാണ് കുടുംബ സഹാചര്യത്തിൽ പഠിപ്പ് മുടക്കിയത്.  തിരുവല്ലയിലെ എയ്ഡഡ്  സ്കൂളിലെ കുട്ടികൾ ആയിരുന്നു ഇവർ.

എന്നാൽ  ഈ അധ്യായന വർഷം ഇവർ ആദ്യ രണ്ടു ദിവസം മാത്രമാണ് സ്കൂളിൽ പോയിട്ടുള്ളത്.പിതാവിൻറെ അമിത മദ്യപാനവും മാതാവിൻറെ രോഗാവസ്ഥയും കാരണം കുട്ടികളുടെ തുടർ വിദ്യാഭ്യാസം സാധിച്ചില്ല. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐ പി എസ് ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകിയ വിവരം അനുസരിച്ച് എസ് പി ഈ വിഷയത്തിൽ ഇടപെടുകയും സ്കൂൾ മാനേജ്മെൻ്റുമായും പഞ്ചായത്ത് അടക്കമുള്ളവരുമായി ബന്ധപ്പെട്ട് ഇന്നു മുതൽ ഇവരെ തുടർ വിദ്യാഭ്യാസം നടത്തുവാൻ രാവിലെ  സ്കൂളിലേക്ക് അയക്കാൻ സാധിച്ചു.

തിരുവല്ല എസ് ഐ ഉണ്ണികൃഷ്ണൻ എ എസ് ഐ  ജോജോ WCPO മാരായ ജയ കെ, ജസ്ന കെ ജലാൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സജിത്ത് രാജ്, സുധീഷ് ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ, വാർഡ് മെമ്പർ ടി കെ സജീവ് തുടങ്ങിയവർ വീട്ടിലെത്തി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈ വർഷം ഡിസംബറിൽ കേരളീയം നടത്താൻ സർക്കാർ

തിരുവനന്തപുരം : ഈ വർഷവും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡിസംബറിലാകും പരിപാടി നടത്തുക.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശം നല്‍കി. കഴിഞ്ഞ...

പുതിയ സർക്കാരിൽ ജനങ്ങളുടെ പ്രതീക്ഷ കൊടുമുടിയോളം: ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

കോട്ടയം: പുതുതായി അധികാരമേറ്റ സംസ്ഥാന സർക്കാരിൽ  കൊടുമുടിയേക്കാൾ ഉയരത്തിലുള്ള പ്രതീക്ഷയും പ്രത്യാശയുമാണ് ജനങ്ങൾക്കുള്ളതെന്ന് മലങ്കരസഭയുടെ മാധ്യമവിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ. ജനങ്ങളുടെ ആ​ഗ്രഹത്തിനൊത്ത് നീതിയും സത്യവും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ സർക്കാരിന്...
- Advertisment -

Most Popular

- Advertisement -