Saturday, June 13, 2026
No menu items!

subscribe-youtube-channel

HomeNewsസ്വർണ്ണപ്പാളി വിവാദം...

സ്വർണ്ണപ്പാളി വിവാദം : സഭയിൽ നടുത്തളത്തിലിറങ്ങി ശരണം വിളിച്ച് പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം .ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിഷയം ഉന്നയിച്ചു.എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന് എഴുതിയ ബാനറും ഉയർത്തി ശരണം വിളിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്.ശബരിമലയിലെ സ്വർണ്ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു .ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് സ്‌പീക്കറും ധനമന്ത്രിയും പറഞ്ഞു .പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി സഭ അൽപനേരത്തേക്ക് നിർത്തി വെച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂൾ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു : 5 പേർക്ക് പരിക്ക്

തിരുവനന്തപുരം : ആറ്റിങ്ങലിലിൽ സ്കൂൾ ബസിൽ കെഎസ്ആർടിസി ബസ് ഇടിച്ചു.5 വിദ്യർഥികൾക്ക് പരിക്കേറ്റു .ആലംകോട് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ആറ്റിങ്ങൽ ഡയറ്റ് സ്കൂളിന്റെ ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ത്ഥികള്‍...

ഗോവിന്ദൻകുളങ്ങര സത്രസ്മൃതി സപ്താഹ മഹായജ്ഞം: ദീപാവലി ആഘോഷത്തിൽ ദീപം തെളിയിച്ചു

തിരുവല്ല: ശ്രീവല്ലഭപുരി ഗോവിന്ദൻകുളങ്ങര ദേവി ക്ഷേത്രത്തിൽ  നടക്കുന്ന ഭാഗവത സത്രത്തിന്റെ ഭാഗമായി ദീപാവലിയോട് അനുബന്ധിച്ച് മതിൽഭാഗത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ദീപം തെളിയിച്ചു. ശ്രീവല്ലഭപുരിയിലേക്ക് കടക്കുന്ന നാല് അതിരുകളായ പെരുമ്പാലം, പാലിയിൽ പാലം, കോലോത്ത് പാലം,...
- Advertisment -

Most Popular

- Advertisement -