Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiപുടിനെ എഴുപത്തിമൂന്നാം...

പുടിനെ എഴുപത്തിമൂന്നാം ജന്മദിനത്തില്‍ ഫോണ്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് മോദി

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ 73 ജന്മദിനത്തില്‍ ഫോണ്‍ വിളിച്ച് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ പുനപരിശോധിച്ചതായി മോദി അറിയിച്ചു.

23ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പുടിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് മോദി പറഞ്ഞു. റഷ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തിന്റെ 25ാം വാര്‍ഷികമാണ് ഒക്ടോബര്‍ 3. 2000 ഒക്ടോബര്‍ 3ന് വാജ് പേയിയും പുടിനും തമ്മിലാണ് ഈ കരാര്‍ ഒപ്പുവെച്ചത്. ഈ കരാര്‍ പിന്നീട് അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സംയുക്തസമീപനം എന്ന പുതിയ തലത്തിലേക്കുയര്‍ന്നു.

സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസം എന്നീ മേഖലകളിലുള്ള അടുത്ത  സഹകരണത്തിലേക്കും സുപ്രധാന ആഗോള, പ്രാദേശിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിലേക്കും നീങ്ങി. ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പുടിന്‍ ഈയിടെ പ്രഖ്യാപിച്ചിരുന്നു. 2021ന് ശേഷം ഇന്ത്യയിലേക്കുള്ള പുടിന്റെ ആദ്യ സന്ദര്‍ശനമാണിത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയനാട് ഉരുൾപൊട്ടലില്‍ സ്വമേധയ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി റജിസ്ട്രാർക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച്...

ശബരിമല സ്വർണ്ണ കൊള്ള : ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതിലും അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

കൊച്ചി : ശബരിമല ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശം.എസ്ഐടിയുടെ രണ്ടാംഘട്ട അന്വേഷണ റിപ്പോർട്ട് പരി​ഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിർദേശം .ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പങ്ക് എസ്ഐടി...
- Advertisment -

Most Popular

- Advertisement -