Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsദൈവത്തോടുള്ള നന്ദി...

ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് വാക്കുകളിലല്ല പ്രവർത്തികളിലൂടെ: പരിശുദ്ധ കാതോലിക്ക ബാവ

പരുമല: മാനവരാശി  അനുഭവിക്കുന്നതെന്തും ദൈവദാനമാണെന്നും ദൈവത്തോടുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് വാക്കുകളിലല്ല പ്രവർത്തികളിലൂടെയെന്നും  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവാ പറഞ്ഞു. ഓർത്തഡോക്സ്  സഭ നിർദ്ധനരായ യുവതികൾക്ക് നൽകുന്ന വിവാഹ ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

52 യുവതിക്കൾക്കാണ് സഹായം നൽകിയത്. വിവാഹ സഹായ സമിതി പ്രസിഡൻ്റ് യൂഹാനോൻ മാർ പോളികർപ്പോസ് അദ്ധ്യക്ഷത വഹിച്ചു. വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, വിവാഹ സഹായ സമിതി കൺവീനർ എ.കെ ജോസഫ്, പരുമല സെമിനാരി മാനേജർ ഫാ.യൽദോസ് ഏലിയാസ്, ഫാ.ജോസഫ് സാമുവേൽ തറയിൽ, ഫാ.സോളു കോശി, ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, ജോൺസൺ കല്ലട, സജി മാമ്പ്രക്കുഴി, സാമുവേൽ തോമസ്, സജി ചൊവ്വള്ളൂർ, കുര്യൻ ഏബ്രഹാം, ജോൺ കെ മാത്യു, മാത്യു ജി മനോജ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവംബർ 26 ദേശീയ വിര വിമുക്ത ദിനം: എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകണം : ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : വിരബാധ കുട്ടികളുടെ വളർച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമായതിനാൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ...

കോട്ടയം മെഡിക്കൽ കോളേജിൽ 283.60 കോടി രൂപയുടെ പദ്ധതികൾ : നാളെ ഉത്ഘാടനം

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ 283.60 കോടി രൂപയുടെ പദ്ധതികൾ നാളെ (16) വൈകിട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്...
- Advertisment -

Most Popular

- Advertisement -