Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsകെ ജയകുമാർ...

കെ ജയകുമാർ ഐ എ എസ് ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നു സൂചന

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നു റിപ്പോർട്ടുകൾ. ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളിൽപ്പെട്ട് സർക്കാർ പ്രതിരോധത്തിലാണ്. ഈ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി മുതിർന്ന മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥരെ എത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

കുവൈറ്റ് സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാൽ അന്തിമ തീരുമാനമുണ്ടാകും. തീരുമാനം നാളെയുണ്ടാകുമെന്നും വാർത്തകളുണ്ട്. ഇതിന്റെ ഭാ​ഗമായി കെ ജയകുമാറിന്റെ പേരിനാണ് മുൻ​ഗണനയെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ 5 പേരുകളാണ് സ്ഥാനത്തേക്ക് ഉയർന്നു വന്നത്. ജയകുമാറുമായി സർക്കാർ വൃത്തങ്ങൾ അനൗദ്യോ​ഗിക ചർച്ചകൾ നടത്തിയതായും സൂചനകളുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്കൂൾക്ക്  നാളെ അവധി

പത്തനംതിട്ട:  ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്കൂൾക്ക്  നാളെ അവധി. പെരിങ്ങര വില്ലേജ് മേപ്രാല്‍ സെന്റ് ജോണ്‍സ് എല്‍പിഎസ്, കവിയൂര്‍ വില്ലേജ് പടിഞ്ഞാറ്റും ചേരി ഗവ എല്‍പിഎസ്, പന്തളം വില്ലേജ് മുടിയൂര്‍ക്കോണം എംടി...

പെരുംതുരുത്തി പ്ലാവിൻചുവടിന് സമീപം കാറുകളും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം : ഒരാളുടെ നില ഗുരുതരം

തിരുവല്ല : എം സി റോഡിൽ ഇടിഞ്ഞില്ലം പ്ലാവിൻ ചുവടിന് സമീപം ടിപ്പർ ലോറിയും കാറുകളും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.  സ്വിഫ്റ്റ് കാർ ഡ്രൈവർ തൃശ്ശൂർ ചാലക്കുടി മാർത്താലയ്ക്കൽ...
- Advertisment -

Most Popular

- Advertisement -